Deshabhimani

ഡിവൈഎഫ്ഐ താലൂക്ക് ഓഫീസ് മാർച്ച്

കരുനാഗപ്പള്ളിയിൽ വില്ലേജ് ഓഫീസറെ നിയമിക്കണം

കരുനാഗപ്പള്ളിയിൽ അടിയന്തരമായി വില്ലേജ്‌ ഓഫീസറെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ 
പ്രതിഷേധം
വെബ് ഡെസ്ക്

Published on Oct 02, 2026, 01:15 AM | 1 min read

കരുനാഗപ്പള്ളി

നാലുമാസത്തിലേറെയായി വില്ലേജ് ഓഫീസർ ഇല്ലാതെ പൊതുജനം നട്ടംതിരിയുന്ന കരുനാഗപ്പള്ളിയിൽ അടിയന്തരമായി വില്ലേജ്‌ ഓഫീസറെ നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മാർച്ചും ധർണയും നടത്തി. കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച താലൂക്ക് ഓഫീസ് മാർച്ച് ടൗൺ ക്ലബ്ബിനു സമീപത്തുനിന്ന്‌ ആരംഭിച്ചു. തുടർന്ന് സിവിൽസ്റ്റേഷനു മുന്നിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹൻ ഉദ്ഘാടനംചെയ്തു. ബി നിതീഷ് അധ്യക്ഷനായി, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അബാദ് ഫാഷ, ഷാഹിർ, ഷിയാദ്, ശക്തി പ്രസാദ്, പ്രമോദ്, നിയാസ്, വിപി കൃഷ്‌ണൻ, മഹേശ്വർ, അർജുൻ എന്നിവർ സംസാരിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഉടൻ ഓഫീസറെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് റവന്യൂ അധികൃതർ ഉറപ്പ് നൽകിയതായി ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home