Deshabhimani

വിജയം ഉറപ്പിച്ച്‌ എസ്‌എഫ്‌ഐ

....
വെബ് ഡെസ്ക്

Published on Oct 06, 2026, 12:36 AM | 1 min read

തൃശൂർ

കലിക്കറ്റ്‌ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പ്രധാന കോളേജുകളിൽ തെരഞ്ഞെടുപ്പിനു മുന്പ്‌ തന്നെ വിജയം ഉറപ്പിച്ച്‌ എസ്‌എഫ്‌ഐ. വിദ്യാർഥി മനസ്സുകളിൽ എസ്‌എഫ്‌ഐ മാത്രമെന്ന്‌ തെളിയിക്കുന്നതാണ്‌ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോഴുള്ള ചിത്രം. ജില്ലയിലെ 32 കോളേജുകളിൽ ഏഴിടത്ത്‌ എസ്‌എഫ്‌ഐ വിദ്യാർഥി യൂണിയൻ നേടുമെന്ന്‌ ഉറപ്പായി. യുഡിഎഫ്‌ സർക്കാർ തകർക്കാൻ ശ്രമിക്കുന്ന കില കോളേജിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐക്ക്‌ എതിരില്ല. വഴുക്കുംപാറ എസ്‌എൻ കോളേജിൽ മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐ മാത്രമാണ്‌. കേരളവർമ കോളേജിൽ 30ൽ 22സീറ്റിലും നാട്ടിക എസ്എൻ കോളേജിൽ 56 സീറ്റുകളിൽ 49ലും ഷോൺസ്റ്റാറ്റ് കോളേജിൽ 16ൽ12ലും വ്യാസ എൻഎസ്എസ് കോളേജിൽ 42 സീറ്റുകളിൽ 22 സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ മാത്രമാണ്‌ പത്രിക നൽകാനുണ്ടായിരുന്നത്‌. ഇ‍ൗ കലാലയങ്ങളിൽ വിദ്യാർഥി യൂണിയൻ സ്വന്തമാക്കും. വലപ്പാട് ഐഎച്ച്‌ആർഡി-യിൽ ആർട്സ് ക്ലബ് സെക്രട്ടറി, മാഗസിൻ എഡിറ്റർ സ്ഥാനങ്ങളിലേക്കും നാട്ടിക എസ്എൻ ഗുരു കോളേജിൽ 20 ൽ 11 സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾക്ക്‌ എതിരില്ല. 15നാണ്‌ കോളേജുകളിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home