Deshabhimani

ഭരണത്തിന്റെ ഗുണം ലീഗിനും
ബിജെപിക്കും:- എ വിജയരാഘവൻ

സിഐടിയു ജില്ലാ സമ്മേളന പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം 
എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു

സിഐടിയു ജില്ലാ സമ്മേളന പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം 
എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 01:50 AM | 1 min read

വി എസ്‌ അച്യുതാനന്ദൻ നഗർ (കായംകുളം എൽമെക്‌സ്‌ ഗ്ര‍ൗണ്ട്‌) കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന്റെ ഗുണം ബിജെപിക്കും മുസ്ലിം ലീഗിനുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. സാധാരണക്കാർക്കോ പാവങ്ങൾക്കോ ഒരുഗുണവുമില്ല. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 10 വർഷം എൽഡിഎഫ്‌ സർക്കാർ നേടിയെടുത്തതെല്ലാം നാല്‌ മാസത്തിൽ സതീശൻ സർക്കാർ തകർത്തു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വഴിയിലായി സർക്കാർ. യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ തന്ത്രപരമായി വോട്ടുനൽകി സഹായിച്ചത്‌ ബിജെപിയാണ്‌. മന്ത്രിമാരുടേതടക്കം 35 മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ തോൽവി ഉറപ്പാക്കിയത്‌ ആർഎസ്‌എസുമായി ചേർന്ന്‌ യുഡിഎഫ്‌ നടത്തിയ കൂട്ടുകച്ചവടമാണ്‌. വർഗീയത ആളിക്കത്തിച്ചും തെരഞ്ഞെടുപ്പ്‌ കമീഷനെ ഉപയോഗിച്ച്‌ കോടിക്കണക്കിന്‌ മതന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും ഒഴിവാക്കിയും വീണ്ടും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ആർഎസ്‌എസുമായി സഹകരിക്കാൻ ഒരുമടിയും കോൺഗ്രസ്‌ കാണിച്ചില്ല. പകരമായി മൂന്ന്‌ എംഎൽഎമാരെയും തലസ്ഥാനത്ത്‌ കോർപറേഷൻ ഭരണവും നൽകി ആത്മവിശ്വാസമേകുന്നതും കോൺഗ്രസാണ്‌. തന്റെ മുഖ്യമന്ത്രിക്കസേര ബിജെപിയുടെയും പിന്തുണകൊണ്ട്‌ കിട്ടിയതാണെന്ന തിരിച്ചറിവ്‌ ഏറ്റവും കൂടുതലുള്ളതും സതീശനാണ്‌. എല്ലാ വർഗീയതയെയും സംയോജിപ്പിച്ച്‌ നേടിയതാണത്‌. 
 അതിന്റെ ഫലമായി ഭരണം വർഗീയശക്തികളുടെ നിയന്ത്രണത്തിലാണെന്നുംഅദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home