Deshabhimani

ആനത്തലവട്ടം ആനന്ദനെ അനുസ്‌മരിച്ച്‌ ജില്ല

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കമ്മിറ്റിയുടെ ആനത്തലവട്ടം ആനന്ദൻ അനുസ്‌മരണം സിപിഐ എം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം വി എൻ വിജയകുമാർ ഉദ്‌ഘാടനംചെയ്യുന്നു

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കമ്മിറ്റിയുടെ ആനത്തലവട്ടം ആനന്ദൻ അനുസ്‌മരണം സിപിഐ എം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം വി എൻ വിജയകുമാർ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 01:44 AM | 1 min read

ആലപ്പുഴ
തൊഴിലാളികളെ നെഞ്ചോടുചേർത്ത പ്രിയനേതാവ്‌ ആനത്തലവട്ടം ആനന്ദന്റെ സ്‌മരണ പുതുക്കി ജില്ല. കയറിന്റെ നാടായ ആലപ്പുഴയിൽ കയർത്തൊഴിലാളികൾക്കായി നിരവധി സമരപോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ തൊഴിലാളി നേതാവിന്റെ അമരസ്‌മരണകൾക്ക്‌ മുന്നിൽ നിരവധി പേർ പുഷ്‌പങ്ങൾ അർപ്പിച്ചു. രാവിലെ പ്രധാനയിടങ്ങളിലും തൊഴിൽകേന്ദ്രങ്ങളിലും പതാക ഉയർത്തി. കായംകുളത്ത് സിഐടിയു ജില്ലാ സമ്മേളന നഗരിയിൽ പുഷ്‍പാര്‍ച്ചന നടത്തി. അനുസ്‍മരണ സമ്മേളനത്തിൽ സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ്, ദേശീയ വൈസ്‌പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ, നേതാക്കളായ സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്ജൻ, പി ഗാനകുമാര്‍, എച്ച് സലാം തുടങ്ങിയവര്‍ സംസാരിച്ചു. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ( ബെഫി) ജില്ലാ കമ്മിറ്റി ആനത്തലവട്ടം ആനന്ദനെ അനുസ്‌മരിച്ചു. സിപിഐ എം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം വി എൻ വിജയകുമാർ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ്‌ വി ആർ റെജികുമാർ അധ്യക്ഷനായി. സെക്രട്ടറി ഹരിഹര ബ്രഹ്മമോഹനൻ, എസ്‌ബിഐ എംപ്ലോയീസ്‌ ഫെ-ഡറേഷൻ ദേശീയ സെക്രട്ടറി സി ജയരാജ്‌, യൂണിയൻ ജോയിന്റ് സെക്രട്ടറി കെ പി വിനോദ്‌കുമാർ, ബെഫ-ി ജില്ലാ പ്രസിഡന്റ്‌ വി കെ രമേശൻ, ട്രഷറർ ഡെയ്സിമോൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home