Deshabhimani

കോഴിക്കൂട്ടിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി

a
വെബ് ഡെസ്ക്

Published on Oct 06, 2026, 01:49 AM | 1 min read

മുക്കം

കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി ആക്കോട് ചാലിൽ മുണ്ടയിൽ റഷീദ് മുസ്ലിയാരുടെ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. തിങ്കൾ രാവിലെ കോഴികളുടെ ബഹളം കേട്ട് വീട്ടുകാർ ചെന്നു നോക്കിയപ്പോഴാണ് കൂട്ടിനുള്ളിൽ രണ്ടു കോഴികളെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. താമരശേരി വനം വകുപ്പിലെ സ്നേക് റെസ്ക്യൂ വളന്റിയർ ബാബു എള്ളങ്ങലിലെത്തി പാമ്പിനെ പിടികൂടി താമരശേരി ഫോറസ്റ്റ് ഓഫീസിലെ വനം വകുപ്പ് അധികൃതർക്ക് കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home