Deshabhimani

 സംഘാടക സമിതിയായി

കെഎസ്‌ടിഎ സംസ്ഥാന സമ്മേളനം മലപ്പുറത്ത്‌

കെഎസ്ടിഎ സംസ്ഥാന സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യുന്നു

കെഎസ്ടിഎ സംസ്ഥാന സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 01:43 AM | 2 min read

മലപ്പുറം

കെഎസ്‌ടിഎ 36ാം സംസ്ഥാന സമ്മേളനം മലപ്പുറത്ത്‌ നടക്കും. ഫെബ്രുവരി മൂന്നുമുതൽ അഞ്ചുവരെയാണ്‌ സമ്മേളനം. മലപ്പുറം ബസ്‌ സ്‌റ്റാൻഡ്‌ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി ഉദ്‌ഘാടനംചെയ്‌തു. കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ്‌ എ കെ ബീന അധ്യക്ഷയായി. മുൻമന്ത്രി കെ ടി ജലീൽ, സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ, പി പി വാസുദേവൻ, സിഐടിയു ജില്ലാ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി ശശികുമാർ, സി ഉസ്‌മാൻ, കെ ബദറുന്നീസ, എം കെ ശ്രീധരൻ, കെ പി രമണൻ, ജെ ക്ലീറ്റസ്‌, കെ രാഘവൻ, വി കെ രാജേഷ്‌, ആർ കെ ബിനു എന്നിവർ സംസാരിച്ചു. കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി സ്വാഗതവും ജില്ലാ സെക്രട്ടറി കെ സരിത നന്ദിയും പറഞ്ഞു. ഡോ. കെ ടി ജലീൽ ചെയർമാനായും കെ സരിത കൺവീനറായും 1001 അംഗ സംഘാടക രൂപീകരിച്ചു. ടി രത്‌നാകരനാണ്‌ ട്രഷറർ. വി ശശികുമാർ, കെ പി അനിൽ, എം വിജയകുമാർ, സി എസ്‌ മനോജ്‌, എം ശ്രീഹരി, പ്രദീപ്‌, സി മിഥുൻ, കെ പി സുമതി, കെ ശ്യാമപ്രസാദ്‌, ടി സ്‌നേഹ, എസ്‌ സഞ്‌ജയ്‌, വി കെ ബ്രിജേഷ്‌, പി പത്മജ, എസ്‌ സതീഷ്‌, സി ഉസ്‌മാൻ, കെ ബദറുന്നീസ, ജെ ക്ലീറ്റസ്‌, കെ പി രമണൻ, കെ ടി അനിൽകുമാർ, കെ അനിൽകുമാർ, എം കെ ശ്രീധരൻ, മണന്പൂർ രാജൻ ബാബു, കെ യമുന എന്നിവരാണ്‌ വൈസ്‌ ചെയർമാൻമാർ. വി പി സക്കറിയ, വി കെ രാജേഷ്‌, എം വി വിനയൻ, ജിസ്‌വിൻ, ടി എം സിദ്ദാർഥ്‌, എം പി ജംഷീർ, പി രതീഷ്‌, ജി കണ്ണൻ, ടി രാജേഷ്‌, ശരത്‌, എം ആദിൽ, ഇ സിന്ധു, വിനായക്‌ പ്രസാദ്‌, വി ഹരിദാസൻ, ഡോ. എ എസ്‌ സനിൽ, സലിൻ, ഷറഫു, കെ എസ്‌ അഷ്‌റഫ്‌, സുൽഫിക്കർ, എം കെ ശ്രീധരൻ, പി പരമേശ്വരൻ, കെ ശശീന്ദ്രൻ, കെ ആർ സുകുമാരൻ, പി കെ ഷിനാസ്‌, പി എസ്‌ മുരളീധരൻ, പി കെ നാരായണൻ, ശൈലജ, ഇ എൻ ജിതേന്ദ്രൻ, കെ മജ്‌നു, കെ യു ഇക്‌ബാൽ, ബി ആർ പ്രമോദ്‌, കെ എൻ ശിവരാമൻ, എ വി പ്രസാദ്‌, പി കെ യാസർ അറാഫത്ത്‌ എന്നിവരാണ്‌ ജോ. കൺവീനർമാർ. വിവിധ സബ്‌കമ്മിറ്റികളും രൂപീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home