Deshabhimani

സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു

ഐക്യപോരാട്ടത്തിന് ആഹ്വാനം

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കായംകുളം നഗരത്തിൽ നടന്ന തൊഴിലാളി റാലി

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കായംകുളം നഗരത്തിൽ നടന്ന തൊഴിലാളി റാലി

avatar
സ്വന്തം ലേഖകൻ

Published on Oct 06, 2026, 01:47 AM | 1 min read

വി എസ്‌ അച്യുതാനന്ദൻ നഗർ (കായംകുളം എൽമെക്‌സ്‌ ഗ്രൗണ്ട്) കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടങ്ങൾക്ക് ആഹ്വാനംചെയ്‌ത്‌ സിഐടിയു 17–ാമത്‌ ജില്ലാ സമ്മേളനത്തിന്‌ ഉജ്വലസമാപനം. വിവിധ മേഖലകളിൽനിന്നുള്ള നൂറുക്കണക്കിന് തൊഴിലാളികൾ റാലിയിൽ അണിനിരന്നു. ജിഡിഎം ഗ്ര‍ൗണ്ടിന്‌ സമീപത്തുനിന്ന്‌ ആരംഭിച്ച റാലി പൊതുസമ്മേളന നഗറിൽ സമാപിച്ചു. തിങ്കളാഴ്‌ചയും പൊതുചർച്ച തുടർന്നു. ചർച്ചകൾക്ക് സിഐടിയു അഖിലേന്ത്യ വൈസ്‌പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിയമ്മ, സെക്രട്ടറി കെ എൻ ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ എന്നിവർ മറുപടി പറഞ്ഞു. ജി രാജമ്മ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിഐടിയു സന്ദേശം വരിസംഖ്യ പി ഗാനകുമാറിൽനിന്ന് ജെ മേഴ്സിക്കുട്ടിയമ്മ ഏറ്റുവാങ്ങി. സംസ്ഥാന നേതാക്കളായ സി ബി ചന്ദ്രബാബു, കെ എച്ച്‌ ബാബുജാൻ, കെ പ്രസാദ്, പി പി ചിത്തരഞ്‌ജൻ, സുനിത കുര്യൻ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എച്ച് സലാം അധ്യക്ഷനായി. പി ഗാനകുമാർ സ്വാഗതം പറഞ്ഞു. കെ എൻ ഗോപിനാഥ്, സി ബി ചന്ദ്രബാബു, കെ പ്രസാദ്, പി പി ചിത്തരഞ്‌ജൻ, കെ എച്ച് ബാബുജാൻ, കെ ആർ ഭഗീരഥൻ, ജി രാജമ്മ, എ മഹേന്ദ്രൻ, ബി അബിൻഷാ, ഷെയ്ഖ്‌ പി ഹാരിസ്, പി പി പവനൻ, സി ബി ജോയ്, ജി ശ്രീനിവാസൻ, കെ പി മോഹൻദാസ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home