കിലയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച്

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് കിലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
മുളങ്കുന്നത്തുകാവ്
കില കോളേജിലെ തുടർച്ചയായ വിദ്യാർഥി വിരുദ്ധ നടപടികൾക്കും അധ്യാപകരുടെ കൂട്ടപ്പിരിച്ചുവിടലിനും അനധികൃത നിയമനങ്ങൾക്കും എതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കിലയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം ജിഷ്ണു സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനസ് ജോസഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി അഭിജിത്ത്, ജോയിന്റ് സെക്രട്ടറിമാരായ ആൽവിൻ ഷാജി, എം ആർ നവ്യകൃഷ്ണ, ജില്ലാ സെക്രട്ടറിയറ്റംഗം സഹൃദയകുമാർ, പുഴയ്ക്കൽ ഏരിയ പ്രസിഡന്റ് അബിൻ ലെനിൻ, കോളേജ് യൂണിയൻ ചെയർമാൻ സി ജിജിത എന്നിവർ സംസാരിച്ചു. സമരത്തിന്റെ ഭാഗമായി എസ്‌എഫ്‌ഐ മുന്നോട്ട് വച്ച ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചു. അധ്യാപക നിയമനം നടത്താമെന്നും പുതിയ ബാച്ചുകളിലേക്ക് വിദ്യാർഥികളുടെ അഡ്മിഷന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും 15 മുതൽ ക്ലാസുകൾ കൃത്യമായി ആരംഭിക്കുമെന്നും ഉറപ്പ് നൽകി.











0 comments