ad
Deshabhimani

എൽഐസിയുടെ വിദേശ മൂലധനനിക്ഷേപം നൂറുശതമാനമാക്കരുത്‌

എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ നെടുമങ്ങാട് ബ്രാഞ്ച് സമ്മേളനം ഡോ. എ സമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.

എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ നെടുമങ്ങാട് ബ്രാഞ്ച് സമ്മേളനം ഡോ. എ സമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Jul 05, 2026, 01:07 AM | 1 min read

നെടുമങ്ങാട്

എൽഐസിയുടെ വിദേശ മൂലധനനിക്ഷേപം 100 ശതമാനമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ നെടുമങ്ങാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നെടുമങ്ങാട് പി കൃഷ്ണപിള്ള സ്മാരക ഹാളിൽ നടന്ന സമ്മേളനം ഡോ. എ സമ്പത്ത് ഉദ്ഘാടനംചെയ്തു. ഓർഗനൈസേഷൻ അഖിലേന്ത്യ ട്രഷറർ ടി ജോൺവില്യം, സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷ്, മന്നൂർക്കോണം രാജേന്ദ്രൻ, പി എസ് പ്രകാശ്, എ ഗോപിനാഥൻനായർ, ആർ പ്രേംരാജ്, വി ആർ അനിൽകുമാർ, കൊല്ലങ്കാവ് ജി അനിൽ, എസ് ഗോപിനാഥൻ, ഈഞ്ചപ്പുരി രാജേന്ദ്രൻ, ഡിവിഷണൽ സെക്രട്ടറി ബി ഷാജി, ജില്ലാ സെക്രട്ടറി വി ശശി, ലതാമോഹൻ, റംലാബീഗം, ബി ശശികല, ടി സുരേഷ്ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ ഗോപിനാഥൻ നായർ (സെക്രട്ടറി), പി എസ് പ്രകാശ് (പ്രസിഡന്റ്), ടി സുരേഷ്ബാബു ( ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home