ad
Deshabhimani

ഇതാ ഹൃദയച്ചുവപ്പ്‌...

as

കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ വിജയം ആഘോഷിച്ച് 
നൃത്തംവയ‍്ക്കുന്ന പ്രവർത്തകർ.

avatar
സ്വന്തം ലേഖകൻ

Published on Jul 05, 2026, 02:20 AM | 1 min read

കോഴിക്കോട്

ഇൻഡിപെൻഡൻസ് എന്ന പേരിൽ രൂപീകരിച്ച അരാഷ്ട്രീയ മുന്നണിയെ ഒറ്റയ്‌ക്ക്‌ നേരിട്ട്‌ 23 വർഷത്തിനുശേഷം എസ്‌എഫ്‌ഐ നേടിയ വിജയത്തിന്‌ പത്തരമാറ്റ്‌. ആ പോരാട്ടത്തിനിടയിൽ വിജയം പലപ്പോഴും ചെറിയ സീറ്റുകളിൽ ഒതുങ്ങിയെങ്കിലും വിദ്യാർഥികൾക്കായി ശബ്ദമുയർത്താൻ എന്നും മുന്നിൽനിന്ന എസ്‌എഫ്‌ഐക്ക്‌ ക്യാന്പസ്‌ മധുര തിരിച്ചുവരവാണ്‌ നൽകിയത്‌. ഒറ്റയ്‌ക്കുള്ള പോരാട്ടവും തിരിച്ചടികളും സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്‌ ഉ‍ൗർജമായി മാറിയെന്നതിന്റെ തെളിവാണ്‌ മിന്നുന്ന വിജയം.

കെഎസ്‌യു, ക്യാമ്പസ് ഫ്രണ്ട്, എബിവിപി, ഫ്രറ്റേണിറ്റി, എംഎസ്‌എഫ്‌ എന്നിവ ചേർന്നുണ്ടാക്കിയ ഇൻഡിപെൻഡൻസ് വിജയിക്കുന്പോഴും വിദ്യാർഥി പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലും എസ്എഫ്ഐ ആയിരുന്നു മുന്നിൽ. ഏറ്റവും ഒടുവിലായി വിവാദമായ സൈക്യാട്രി ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർഥി പീഡനത്തിനെതിരെ ശക്തമായ സമരം നടത്തിയത്‌ എസ്‌എഫ്‌ഐയാണ്‌. തുടർന്ന്‌ അന്വേഷണ കമ്മീഷനനെ രൂപീകരിക്കുകയും നടപടിയുമുണ്ടായി. യൂണിവേഴ്‌സിറ്റി കലോത്സവങ്ങളുടെ സംഘാടനത്തിലും എസ്‌എഫ്‌ഐ സജീവമാണിവിടെ. വിദ്യാർഥികളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളിലെല്ലാം പ്രതിഷേധം നടത്തി.

ക്യാന്പസിൽ വർഗീയത പ്രചരിപ്പിച്ച്‌ വോട്ട്‌ നേടുന്ന സമീപനമായിരുന്നു ഇൻഡിപ്പെൻഡൻസ്‌ സ്വീകരിച്ചത്‌. രാഷ്‌ട്രീയം വേണ്ടെന്ന്‌ പുറമേക്ക്‌ പറഞ്ഞ്‌ കെഎസ്‌യുക്കാരും മറ്റു വർഗീയ കൂട്ടുകെട്ടുകളും ചേർന്ന്‌ എസ്‌എഫ്‌ഐക്കെതിരെ നിന്ന അവിയൽ മുന്നണിയായിരുന്നു ഇത്‌. ഇവർ മതഗ്രന്ഥങ്ങൾ സത്യം ചെയ്‌ത്‌ വോട്ട്‌ ചോദിച്ചത്‌ വർഷങ്ങൾക്കുമുന്നേ വിവാദമായിരുന്നു. തുടർന്ന്‌ ഹോസ്‌റ്റലിലും മറ്റും റെയ്‌ഡ്‌ നടത്തിയിരുന്നു. ഇൻഡിപെൻഡൻസ് ഒത്താശയിൽ പുറത്തുനിന്നുള്ള വർഗീയ ശക്തികളെത്തി എസ്‌എഫ്‌ഐക്കാരെ ആക്രമിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്‌. പിന്നീട്‌ കോളേജ്‌ അടച്ചിട്ടിരുന്നു. ഇതിനെയെല്ലാം ഒറ്റക്ക്‌ നേരിട്ടാണിപ്പോൾ എസ്‌എഫ്‌ഐ വിജയക്കൊടി നാട്ടിയത്‌.

ഇൻഡിപെൻഡൻസ് മുന്നണിയിൽനിന്ന് ഈ വർഷം കെഎസ് യു പുറത്തുവരികയും പ്രത്യേകമായി മത്സരിക്കുകയുമായിരുന്നു. അതോടെ ക്യാമ്പസ് ഫ്രണ്ട്‌, എബിവിപി ഇവയെല്ലാം ചേർന്ന് ഇൻഡിപെൻഡൻസ് മുന്നണിയായി മത്സരിച്ചു. ത്രികോണ മത്സരത്തിൽ എസ്എഫ്ഐ മിന്നുന്ന വിജയം കരസ്ഥമാക്കി. ഓരോ വർഷവും ചിട്ടയായ സംഘടനാ പ്രവർത്തനത്തോടെയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ സമീപിച്ചിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home