ad
Deshabhimani

വേണം പരിസരശുചിത്വം, ഡെങ്കി പേടിയില്‍ ജില്ല

dengue
വെബ് ഡെസ്ക്

Published on Jul 05, 2026, 03:06 AM | 1 min read

കൊച്ചി‌


ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. ശനിയാഴ്ച 35 പേരാണ് പുതിയതായി രോഗബാധിതരായത്. ഇരുപത്തിയാറുപേര്‍ക്ക് രോഗലക്ഷണങ്ങളുമുണ്ട്. കീച്ചേരി, എടവനക്കാട്, ഗോതുരുത്ത്, കടവന്ത്ര, മഴുവന്നൂര്‍, നായരമ്പലം, നെട്ടൂര്‍, പാറക്കടവ്, പിറവം, പിഴല, പൊന്നുരുന്നി, പൂതൃക്ക, രായമംഗലം, തിരുമാറാടി, കാക്കനാട്, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, വാഴക്കുളം, വെങ്ങോല, വെണ്ണല പ്രദേശത്തുള്ളവര്‍ക്കാണ് രോഗം. വെങ്ങോലയില്‍ എലിപ്പനിയും സ്ഥിരീകരിച്ചു.



രണ്ടുപേരാണ് കഴിഞ്ഞദിവസങ്ങളിലായി ഡെങ്കി ബാധിച്ച് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മലേഷ്യന്‍ പൗരനും ഊന്നുകല്ലില്‍ അറുപത്തിരണ്ടുകാരിയുമാണ് മരിച്ചത്. ജില്ലയിലെ മഴക്കാലപൂര്‍വ ശുചീകരണം പരാജയപ്പെട്ടതാണ് കൊതുകുജന്യരോഗങ്ങള്‍ പെരുകാന്‍ കാരണം. കഴിഞ്ഞമാസം മൂന്നുദിവസം നടത്തിയ ഡ്രൈഡേയും ഫലപ്രദമായില്ല.

വിട്ടൊഴിയാതെ പനി

796 പേര്‍ ജില്ലയില്‍ പുതിയതായി പനിബാധിതരായി. 134 പേര്‍ക്ക് വയറിളക്കരോഗവും ഇരുപത്തിരണ്ടുപേര്‍ക്ക് ഇന്‍ഫ്ലുവന്‍സ രോഗങ്ങളും സ്ഥിരീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home