"കൂവാഗം’ നാടകം അരങ്ങേറി

ചാവറ കൾച്ചറൽ സെന്ററിൽ അരങ്ങേറിയ "കൂവാഗം' നാടകത്തില്‍നിന്ന്
കൊച്ചി
ഉണ്ണി പൂണിത്തുറ സംവിധാനം ചെയ്ത ‘കൂവാഗം'- നാടകം ചാവറ കൾച്ചറൽ സെന്ററിൽ അരങ്ങേറി. ആർ മണികണ്ഠൻ നിർമിച്ച നാടകത്തിന്റെ രചന എ ശാന്തകുമാറാണ്. ചടങ്ങില്‍ എ ശാന്തകുമാറിനെ അനുസ്മരിച്ചു.
നാടകകൃത്തും സംവിധായകനുമായ ടി എം അബ്രഹാം, ഡോ. ചന്ദ്രദാസൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, എസ് പി ശ്രീകുമാർ, സ്നേഹ ശ്രീകുമാർ, സോഹൻ സീനുലാൽ, ആർ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.











0 comments