ad
Deshabhimani

അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്ത സ്ഥാപനത്തിന് നോട്ടീസ്

ELOOR

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് സ്ഥാപനത്തിൽ 
മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

വെബ് ഡെസ്ക്

Published on Jul 05, 2026, 02:17 AM | 1 min read

കളമശേരി


ഏലൂർ നഗരസഭ ഒന്പതാം വാർഡിൽ ഏലൂർ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് ഖര, -ദ്രവ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് കാരണംകാണിക്കൽ നോട്ടീസ് നൽകി. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് നഗരസഭ പരിശോധന നടത്തിയത്.


സ്ഥാപനത്തിൽ ഖര-, ദ്രവ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നും പരിസരം വൃത്തിഹീനമായ നിലയിലാണെന്നും ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ബോധ്യപ്പെട്ടെന്ന് കാണിച്ചാണ് സെക്രട്ടറി നോട്ടീസ് നൽകിയത്.


പരിസരം മുഴുവനും ജൈവ,- അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണെന്നും കാടുപിടിച്ച് വൃത്തിഹീനമായ നിലയിലാണെന്നും അലക്ഷ്യമായി തള്ളിയ മാലിന്യങ്ങളിൽ മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുകളുടെ ലാർവ കണ്ടെത്തിയതായും നോട്ടീസിൽ പറഞ്ഞു.


പരിസരത്തും സമീപപ്രദേശങ്ങളിലും സ്പ്രേയിങ്ങും ഫോഗിങ്ങും നടത്തേണ്ട സാഹചര്യം ഉണ്ടെന്നും നോട്ടീസിലുണ്ട്. 15 ദിവസത്തിനുള്ളിൽ രേഖാമൂലം വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home