ad
Deshabhimani

കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ പ്രതിഷേധിച്ചു

s

കുടുംബശ്രീ മിഷനിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ 
കലക്ടറേറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ച് സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 05, 2026, 02:17 AM | 1 min read

കോഴിക്കോട്

കുടുംബശ്രീ മിഷനിൽനിന്ന്‌ അന്യായമായി പിരിച്ചുവിട്ട ജീവനക്കാരെ ഉടൻ തിരിച്ചെടുക്കുക, തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ ജില്ലാ ട്രഷറർ ശ്രീവിദ്യ അധ്യക്ഷയായി. യൂണിയൻ സംസ്ഥാന സെക്രട്ടറി ഐ രാജുല, മൈക്രോ എന്റർപ്രൈസസ് യൂണിയൻ സിഐടിയു സെക്രട്ടറി റീന, അക്കൗണ്ടന്റ്‌സ് യൂണിയൻ കുടുംബശ്രീ എക്സിക്യുട്ടീവ് അംഗം സുമിച, ഹരിതകർമ സേന ജില്ലാ സെക്രട്ടറി ഗിരിജ എന്നിവർ സംസാരിച്ചു. കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ ജില്ലാ എക്സിക്യുട്ടീവ് അംഗം സ്മിത സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home