കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

വയ്യേറ്റ് കവലയിൽ അപകടത്തില്‍പ്പെട്ട കാറും ബൈക്കും
വെഞ്ഞാറമൂട്
വെഞ്ഞാറമൂടിനുസമീപം വയ്യേറ്റ് കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രക്കാരനായ വെമ്പായം തേക്കട സിയോണ്‍കുന്ന് മേലെ ചരുവിള എന്‍ എന്‍ നിവാസില്‍ നിജിനാണ് (21) പരിക്കേറ്റത്. വെള്ളി രാത്രി ഒമ്പതിനായിരുന്നു അപകടം. ജിം ട്രെയിനറായ നിജിന്‍ ജോലികഴിഞ്ഞ് മടങ്ങുമ്പോൾ എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് നിജിന് സാരമായി പരിക്കേറ്റു. തുടർന്ന് നാട്ടുകാര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരുവാഹനത്തിന്റെയും മുന്‍ഭാഗം തകര്‍ന്നു.











0 comments