പുതുക്കാട് മേൽപ്പാലം
സർവീസ് റോഡ് നിർമാണം തുടങ്ങി

പുതുക്കാട് മേൽപ്പാല നിർമാണം കെ കെ രാമചന്ദ്രൻ എംഎൽഎ വീക്ഷിക്കുന്നു
പുതുക്കാട്
ദേശീയപാത 544ൽ പുതുക്കാട് ജങ്‌ഷനിലെ മേൽപ്പാല നിർമാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. സർവീസ് റോഡ് നിർമാണത്തിന്റെ ഭാഗമായി ഭൂമി നിരപ്പാക്കുന്ന പ്രവൃത്തികൾക്കാണ് തുടക്കമായത്. 8 സ്പാനുകളിലായി 5.5 മീറ്റർ ഉയരത്തിലാണ് പുതുക്കാട് മേൽപ്പാലം നിർമിക്കുന്നത്. പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ വടക്ക് വശം മുതൽ കുറുമാലി ക്ഷേത്രം വരെ 1.45 കിലോമീറ്ററിലാണ് പാലം നിർമിക്കുന്നത്. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങൾക്കും ശാശ്വത പരിഹാരം ആകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ കെ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. ഒട്ടേറെ ജീവനുകൾ പൊലിഞ്ഞ പുതുക്കാട് ജങ്‌ഷനെ ബ്ലാക്ക് സ്പോർട്ട് ആക്കി നിശ്ചയിച്ച് പൊലീസ് നൽകിയ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മേൽപ്പാലം ദേശീയപാത അധികൃതർ അംഗീകരിച്ചത്.











0 comments