നവീകരിച്ച ടൗൺഹാൾ തുറന്നു

നവീകരിച്ച കളമശേരി നഗരസഭ ടൗൺഹാൾ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കളമശേരി നഗരസഭയുടെ നവീകരിച്ച എസി ടൗൺഹാളും മൾട്ടിപർപ്പസ് സ്റ്റേഡിയത്തിലെ പാർക്ക്, ടർഫ്, ആധുനിക ജിം എന്നിവയും മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ അധ്യക്ഷനായി.
ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, നഗരസഭ ചെയർപേഴ്സൺ ജമാൽ മണക്കാടൻ, വൈസ് ചെയർപേഴ്സൺ ഷെറീന ഖമറുദ്ദീൻ, എം എ വഹാബ്, വി എച്ച് ആസാദ് തുടങ്ങിയവർ സംസാരിച്ചു.











0 comments