തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ ആക്രമണം

പനച്ചമൂട്ടിൽ അജ്ഞാതന്റെ കല്ലേറിൽ തകർന്ന ബസ്
വെള്ളറട
പനച്ചമൂട്ടിൽ തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിനു നേരെ അജ്ഞാതന്റെ അതിക്രമം. ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർത്തു. പനച്ചമൂട്-–പുലിയൂർ റോഡിലാണ് സംഭവം. കുഴിത്തുറൈ 2 ഡിപ്പോയിൽനിന്നുള്ള പനച്ചമൂട് മാർത്താണ്ഡം (86ബി) റൂട്ടിലോടുന്ന ബസിനു നേരെയാണ് ആക്രമണം. സർവീസിനിടെ ഇരുചക്രവാഹനത്തിലെത്തിയയാൾ ബസിന് തടസ്സം സൃഷ്ടിച്ചു. ബസ് മുന്നോട്ട് എടുത്തതിൽ പ്രകോപിതനായ ബൈക്ക് യാത്രികൻ ഡ്രൈവർക്കു നേരെ തട്ടിക്കയറുകയും വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ബസിനെ പിന്തുടർന്നെത്തി പുലിയൂർ റോഡ് പരിസരത്ത് തടഞ്ഞുനിർത്തി മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. ഉടൻ ഇരുചക്രവാഹനത്തിൽ സംഭവസ്ഥലത്തുനിന്ന് പോയി. ബസ് ഡ്രൈവർ ശിവകുമാർ വെള്ളറട പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.











0 comments