35,750 കോളേജ് വിദ്യാർഥികൾ എസ്എഫ്ഐ അംഗങ്ങളാകും

എസ്എഫ്ഐ ജില്ലാ അംഗത്വ ക്യാമ്പയിൻ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ആർ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കുന്നംകുളം
ജില്ലയിലെ എസ്‌എഫ്‌ഐ സീനിയർ അംഗത്വ ക്യാന്പയിന് തുടക്കമായി. ജില്ലാ ഉദ്‌ഘാടനം ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ ഗോപീകൃഷ്ണൻ നിർവഹിച്ചു. 35,750 കോളേജ് വിദ്യാർഥികളെ എസ്എഫ്ഐ അംഗങ്ങളാക്കും. ‘മതനിരപേക്ഷ കേരളത്തിനായി സമര വിദ്യാർഥിത്വം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഈ വർഷത്തെ അംഗത്വ പ്രവർത്തനം നടത്തുന്നത്. ജില്ലാ പ്രസിഡന്റ് അനസ് ജോസഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി അഭിജിത്ത്, സംസ്ഥാന കമ്മിറ്റിയംഗം വി എസ് ആദിത്യ, ജില്ലാ വൈസ് പ്രസിഡന്റ് ടി എം കാർത്തിജ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രണവ് പ്രേമൻ, കെ അതുൽകൃഷ്ണ, ജില്ലാ കമ്മിറ്റിയംഗം ഭാഗ്യ കെ ബാബു എന്നിവർ സംസാരിച്ചു.










0 comments