ad
Deshabhimani

കള്ള്‌ ചെത്തുവ്യവസായ തൊഴിലാളി യൂണിയൻ കൺവൻഷൻ

വിദേശമദ്യത്തിന്‌ നികുതിയിളവ്‌: 
തീരുമാനം പിൻവലിക്കണം

കള്ള് ചെത്തുവ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ 
ഉദ്ഘാടനംചെയ്യുന്നു

കള്ള് ചെത്തുവ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 01, 2026, 01:03 AM | 1 min read

കൊല്ലം

നികുതിയിളവ്‌ നൽകി വിദേശമദ്യം വിൽക്കാനുള്ള സർക്കാർ തിരുമാനം പിൻവലിക്കണമെന്ന്‌ കള്ള്‌ ചെത്തു വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സർക്കാർ തീരുമാനം കള്ളുചെത്ത് വ്യവസായത്തെ തകർക്കുന്നതും സർക്കാരിന്റെ വരുമാനം നഷ്ടപ്പെടുത്തുന്നതുമാണ്. വൻകിട മദ്യക്കമ്പനികളെ സഹായിക്കാനുള്ള ഈ തീരുമാനത്തിൽനിന്ന്‌ സർക്കാർ പിന്മാറണം. കൊല്ലത്ത്‌ സിഐടിയു ഭവനിൽ നടന്ന കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. പി ബി സത്യദേവൻ, പി സദാനന്ദൻ, അജയകുമാർ, രാജ്മോഹൻ എന്നിവർ സംസാരിച്ചു. ഫെഡറേഷൻ സംസ്ഥാന സമ്മേളനവും സിഐടിയു ജില്ലാസമ്മേളനവും വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. കോ– ഓർഡിനേഷൻ കമ്മിറ്റി ജില്ലാ കൺവീനറായി ടി ആർ ശങ്കരപ്പിള്ളയെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home