നിറപുത്തരി കൊയ്‍ത്തിന് തുടക്കം

ചുട്ടിച്ചിറ വയലിലെ നിറപുത്തരി കൊയ്ത്ത്
കൊല്ലങ്കോട്
ചുട്ടിച്ചിറ പാടത്ത് ശബരിമലയിലേക്കുള്ള നിറ പുത്തരിയുടെ കൊയ്ത്ത് നടത്തി. പത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, തൃശൂർ പാറമേക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലേക്കും നെന്മേനി പാടത്തിലെ ആർ കൃഷ്ണകുമാറിന്റെ വയലിൽനിന്നാണ് കതിർക്കറ്റകൾ എത്തിക്കുന്നത്. 25 കൊല്ലമായി കൃഷ്ണകുമാർ ക്ഷേത്രങ്ങളിലേക്കുള്ള നിറപുത്തരി വയലിൽ വിളിവിറക്കുന്നു. ജില്ലയിലെ മറ്റു വയിലുകളിൽ ഒന്നാംവിള നടീൽ പൂർത്തിയാകുമ്പോഴേക്കും കർക്കടക പിറവിയോടെ നിറപുത്തരിക്ക് കൃഷ്ണകുമാറിന്റെ വയലുകൾ കൊയ്തെടുക്കുന്ന വിധമാണ് വിളവിറക്കുന്നത്. രണ്ട് ഏക്കറിൽ മധ്യകാല മൂപ്പുള്ള 120 ദിവസത്തെ എഎസ്-ടി ഇനത്തിൽപ്പെട്ട നെല്ലാണ് വിളയിച്ചൊരുക്കിയത്. വേനലിൽ കുളത്തിൽനിന്നും വെള്ളം പമ്പ് ചെയ്താണ് വിള സംരക്ഷിക്കുന്നത്.










0 comments