ട്രോളിങ് നിരോധനം അവസാനിച്ചു; ട്രോളറുകൾ കടലിൽ
ചാകര പ്രതീക്ഷയിൽ തീരം

ആലപ്പുഴ
ഒരുമാസവും 22 ദിവസവും നീണ്ട ട്രോളിങ് നിരോധനം അവസാനിച്ചു, ചാകര പ്രതീക്ഷയുമായി യന്ത്രവൽകൃത യാനങ്ങൾ കടലിൽ. 52 ദിവസത്തെ ട്രോളിങ് നിരോധനം വെള്ളി അർധരാത്രി 12നാണ് അവസാനിച്ചത്.
മത്സ്യങ്ങളുടെ പ്രജനനകാലത്താണ് യന്ത്രവൽകൃത യാനങ്ങൾക്കായിരുന്നു നിരോധനം.
ഇൻബോർഡ്–ഔട്ട്ബോർഡ് എൻജിനുകൾ ഘടിപ്പിച്ച പരമ്പരാഗത വള്ളങ്ങൾക്ക് 12 നോട്ടിക്കൽ മൈൽ വരെ (22.2 കിലോമീറ്റർ) മീൻപിടിക്കാൻ അനുമതിയുണ്ടായിരുന്നു. നിരോധനകാലത്ത് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ യാനങ്ങളിൽ ഫിഷറീസ് വകുപ്പ് പരിശോധന നടത്തി സ്‌റ്റിക്കർ പതിച്ചിരുന്നു. വലിയഴീക്കൽ ഹാർബർ കേന്ദ്രീകരിച്ചാണ് ജില്ലയിലെ യന്ത്രവൽകൃതയാനങ്ങൾ കടലിലിറങ്ങുന്നത്.
കടൽ കനിഞ്ഞാൽ ശനി ഉച്ചയോടെ ചെമ്മീനും കണവയും മത്തിയും കിളിമീനും നിറച്ച് ബോട്ടുകൾ തീരംതൊടും. തൊട്ടടുത്ത ദിവസങ്ങളിൽ വലിയ മത്സ്യങ്ങളുമായി വലിയ ബോട്ടുകളുമെത്തും. മോശം കാലാവസ്ഥ മുന്നറിയിപ്പുണ്ടായാൽ തൊഴിൽ നഷ്‌ടപ്പെടുന്നത് മാത്രമാണ് നിലവിൽ മത്സ്യത്തൊഴിലാളികളുടെ ആശങ്ക.
വ്യവസായ സ്ഥാപനങ്ങളും ക മ്മീഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സജീവമാണ്. ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളാണ് പീലിങ് ഷെഡുകളിൽ ജോലി ചെയ്യുന്നത്.









0 comments