ad
Deshabhimani

print edition ബ്ലാസ്‌റ്റേഴ്‌സിന്‌ പുതിയ ഉടമകൾ

Kerala Blasters

Photo: X

വെബ് ഡെസ്ക്

Published on Aug 01, 2026, 02:14 AM | 1 min read

കോഴിക്കോട്‌ : ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇ‍ൗ സീസണിൽ പന്ത്‌ തട്ടുക പുതിയ ഉടമകൾക്ക്‌ കീഴിൽ. ബ്ലാസ്‌റ്റേഴ്‌സിനെ വിദേശ മലയാളി ഉൾപ്പെടെയുള്ള കൺസോർഷ്യം ഏറ്റെടുത്തതായാണ്‌ വിവരം. പുതിയ ഉടമകളെ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും.


ഹൈദരാബാദ്‌ ആസ്ഥാനമായുള്ള മാഗ്‌നം സ്‌പോർട്‌സ്‌ ലിമിറ്റഡിന്‌ കീഴിലായിരുന്നു ഇതുവരെ ബ്ലാസ്‌റ്റേഴ്‌സ്‌. സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ്‌ ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും വിൽക്കാനൊരുങ്ങിയത്‌. ക‍ഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ചർച്ചയിലാണ്‌ കൈമാറ്റം സംബന്ധിച്ച്‌ അന്തിമ ധാരണയായത്‌.


പുതിയ സീസൺ തുടങ്ങാൻ ഒരു മാസം മാത്രം ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സ്‌ കളിക്കുമോയെന്ന കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്‌ നൽകാനുള്ള ഫീസിനത്തിൽ ആദ്യ ഗഡു മാത്രമാണ്‌ അടച്ചത്‌. നിലവിൽ ടീമിന്റെ ഭാഗമായി 13 കളിക്കാർ മാത്രമാണുള്ളത്‌. അതേസമയം, ടീമിന്റെ സിഇഒ ആയി അഭീക്‌ ചാറ്റർജി തുടരും. ഇതിനിടെ ജംഷഡ്‌പുർ എഫ്‌സി ഇ‍ൗ സീസണിൽ കളിക്കില്ലെന്ന്‌ വ്യക്തമാക്കി. പിന്മാറുകയാണെന്ന്‌ ക്ലബ്‌ അറിയിച്ചു. സാന്പത്തിക പ്രതിസന്ധിയാണ്‌ കാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home