ad
Deshabhimani

നീണ്ടകരയുടെ നോവ്

കൊല്ലം നീണ്ടകര ഹാർബറിനു സമീപം കടലിൽ വള്ളം മറിഞ്ഞു മരിച്ച രാജീവിന്റെ വീട്ടിൽ തടിച്ചുകൂടിയ നാട്ടുകാർ

കൊല്ലം നീണ്ടകര ഹാർബറിനു സമീപം കടലിൽ വള്ളം മറിഞ്ഞു മരിച്ച രാജീവിന്റെ വീട്ടിൽ തടിച്ചുകൂടിയ നാട്ടുകാർ

വെബ് ഡെസ്ക്

Published on Aug 01, 2026, 01:03 AM | 1 min read

ചവറ

ട്രോളിങ് നിരോധനം അവസാനിച്ച്  കടലിന്റെ മക്കൾ പ്രതീക്ഷയോടെ ബോട്ടുകൾ നീറ്റിലിറക്കാനൊരുങ്ങുമ്പോഴുണ്ടായ അപകടം മത്സ്യത്തൊഴിലാളി മേഖലയായ നീണ്ടകരയുടെ നോവായി മാറി. ഒരു കുടുംബത്തിൽനിന്നുള്ള ഒരാൾ മരിക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തതോടെ നാട് മുഴുവനും കണ്ണീരിലാണ്. കാണാതായവരെ ജീവനോടെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. മരിച്ച രാജീവന്റെ ഇളയ മകളായ രേഷ്മയുടെ ഭർത്താവായ രാധാകൃഷ്ണൻ കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശിയാണ്. ഹോട്ടൽ മേഖലയിൽ ജോലിചെയ്തിരുന്ന ഇയാൾ വിവാഹം കഴിച്ച് 20വർഷമായി നീണ്ടകര പുത്തൻതുറയിലായിരുന്നു താമസം. രാജീവന് സ്വന്തമായി വള്ളം ഉണ്ടായിരുന്നതിനാൽ ഈ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. ഇയാളുടെ മകനും രാജീവന്റെ ചെറുമകനുമായ ഗൗതം കൃഷ്ണൻ പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് അച്ഛനെ സഹായിക്കാനായി ഒപ്പം കൂടിയതാണ്. മരിച്ച രാജീവന്റെ മൃതദേഹം  ജില്ലാ ആശുപത്രി മോർച്ചറിയിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home