വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

കത്തിനശിച്ച ഇക്ട്രിക് സ്കൂട്ടർ
ചാലക്കുടി
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. ഹൗസിങ് ബോർഡ് കോളനിയിൽ കോട്ടാപ്പിള്ളി വീട്ടിൽ ബിജു മാത്യുവിന്റെ വീടിന്റെ കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടറാണ് കത്തിനശിച്ചത്. ഞായർ പകൽ 11 ഓടെയായിരുന്നു സംഭവം. സ്കൂട്ടർ പൂർണമായും കത്തി. സ്കൂട്ടറിന്റെ തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലേക്കും തീപടർന്നു. ബൈക്ക് പകുതിയിലധികവും കത്തി നശിച്ചു. വീടിന്റെ പോർച്ചിൽ പുക ഉയരുന്നത് കണ്ട് സമീപവാസികൾ വന്നു നോക്കിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. കഴിഞ്ഞ അഞ്ചുവർഷമായി ഉപയോഗിക്കുന്ന സ്കൂട്ടറാണ്. നാട്ടുകാരും വീട്ടുകാരും ചേർന്ന് തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.









0 comments