സംസ്ഥാന ടെക്നിക്കല്‍ ശാസ്ത്ര സാങ്കേതികമേള

തൃശൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ സംഘടിപ്പിച്ച "ടെക്സ്പ്ലോര്‍ 26' സംസ്ഥാന ടെക്നിക്കല്‍ ശാസ്ത്ര സാങ്കേതികമേളയില്‍ നിന്ന്
തൃശൂര്‍
സംസ്ഥാന ടെക്നിക്കല്‍ ശാസ്ത്ര സാങ്കേതിക മേള "ടെക്സ്പ്ലോര്‍ 26' തൃശൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഡോ. കവിത ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്കൂൾ സൂപ്രണ്ട് പി ജയപ്രസാദ് അധ്യക്ഷനായി. വി ജി ജോജോ, എൻ വി സുമ, കെ എ പ്രിയ, പി ആർ വീണ എന്നിവർ സംസാരിച്ചു. നൂറിലേറെ വിദ്യാര്‍ഥികള്‍ തങ്ങളുടെ കണ്ടുപിടുത്തങ്ങളും പ്രോജക്ടുകളും അവതരിപ്പിച്ചു. ഓട്ടോമൊബൈൽ പാർട്സ് ഐഡന്റിഫയർ, ഓട്ടോമാറ്റിക് ലൈറ്റിങ് ടെക്നോളജി, സ്മാർട്ട് ഹോം, ബ്ലൂടൂത്ത് സ്പീക്കർ മേക്കിങ്, എയർ പൊലൂഷൻ ക്ലീൻ, ആർഡിനോ ഡസ്റ്റ്ബിൻ, വാട്ടർ ലെവൽ ഇൻഡിക്കേറ്റർ, മാർക്ക് പ്ലെയിൻ സ്റ്റിക്ക്, വാട്ടർ ഡിസ്പെൻസർ, ജിയോമെട്രിക് സോളിഡ്, വാട്ടർ റോക്കറ്റ് മോഡൽ, പൈതഗോറസ് തിയറം മോഡൽ, ത്രെഡ് പാറ്റേൺ, എഐ അസിസ്റ്റന്റ്, ഫ്ലോട്ടിങ് കാർബൺ സിറ്റി മോഡൽ, കെഎസ്ആർടിസി ബസ് മോഡൽ തുടങ്ങിയവ ശ്രദ്ധേയമായി. അധ്യാപിക പി പി പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ അപൂർവ ശേഖരങ്ങളുടെ പ്രദർശനവും സ്മാരക നാണയ പ്രദർശനവും മേളയുടെ ഭാഗമായി നടന്നു.










0 comments