സ്‌കൂൾ ഓഫ് ഡ്രാമയിൽ നാടകം ‘ബ്ലാക്ക് ടൈഡ്’ അരങ്ങേറി

സ്‌കൂൾ ഓഫ് ഡ്രാമ ക്യാമ്പസിലെ രാമാനുജം തിയറ്ററിൽ അരങ്ങേറിയ "ബ്ലാക്ക് ടൈഡ്' നാടകത്തിൽ നിന്ന്
തൃശൂർ
സ്‌കൂൾ ഓഫ് ഡ്രാമയിൽ ബ്ലാക്ക് ടൈഡ് എന്ന നാടകം അരങ്ങേറി. വൈകിട്ട് ഏഴിന് കാമ്പസിലെ രാമാനുജം തിയറ്ററിലാണ് നാടകം അവതരിപ്പിച്ചത്. കടലിന്റെ അഗാധതയും മനുഷ്യ മനസ്സിന്റെ ഇരുണ്ട കോണുകളുമാണ് നാടകത്തിന്റെ പ്രമേയം. ആഴക്കടലിലൂടെ യാത്ര ചെയ്യുന്ന ഒരു ചരക്ക് കപ്പലിലെ ജീവനക്കാരെയും അവരെ തേടിയെത്തുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് നാടകം ദൃശ്യവൽക്കരിക്കുന്നത്. ഇസ്മിർ (തുർക്കി) കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നടനും നാടകപ്രവർത്തകനും അധ്യാപകനും സംഗീതജ്ഞനുമായ മുഹമ്മദ് ഖെസൈലി (നൂറാൻ) ആണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ടർക്കിഷ് സംഗീതത്തിന്റെ ടെക്സ്ചറോടെ ഇന്ത്യൻ, പേർഷ്യൻ, സംഗീതങ്ങളുടെ ഫ്യൂഷനാണ് നാടകത്തിൽ ഒരുക്കിയിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലും ഇവിടെ നാടകം അവതരിപ്പിക്കും.










0 comments