ചൂടോട് ചൂട്; മഴയെത്തും

ചൂട് ദിവസവും കൂടുകയാണ്. മഴ പെയ്യും എന്ന് കാലാവസ്ഥാ റിപ്പോർട്ട് ഉണ്ടെങ്കിലും പെയ്തില്ല. തീക്കോയിയിലുള്ള റബർ നഴ്‌സറിയിൽ ഉച്ചവെയിലിൽ വാടിപ്പോകാതിരിക്കാൻ റബർ തൈയ്ക്ക് വെള്ളം നനയ്ക്കുന്ന തൊഴിലാളികൾ
കോട്ടയം വേനലിൽ ചുട്ടുപൊള്ളുകയാണ് ജില്ല. എങ്ങും ഉയർന്ന ചൂടാണ്. മഴയും അകന്നുനിൽക്കുന്നു. ഒരാഴ്ചക്കിടയിൽ സാധാരണയെക്കാൾ മൂന്നുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് ജില്ലയിൽ. അൽട്രാവയലറ്റ് സൂചിക(യുവി ഇൻഡെക്‌സ്) വ്യാഴാഴ്ചയും ഒമ്പതിലെത്തി. എന്നാൽ, വെള്ളിയാഴ്‌ച ജില്ലയിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങളും പുറത്തിറക്കി. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ചൂട് കുടുന്നതോടെ സൂര്യാതപവും സൂര്യാഘാതവും നിരവധി അസുഖങ്ങളും പിടിപെടാൻ സാധ്യത ഏറെയാണ്. പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. വെയിലത്ത് നടക്കേണ്ടി വന്നാൽ കുട, തൊപ്പി എന്നിവ കരുതണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.









0 comments