ad
Deshabhimani

നടപ്പാലത്തിന്‌ എട്ടിടത്ത്‌ സ്ഥലം നിർണയിച്ചു

ദേശീയപാത 66ൽ ചാത്തന്നൂരിൽ ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം എൻഎച്ച്‌എ, നിർമാണ കന്പനി ഉദ്യേഗസ്ഥർ പരിശോധിക്കുന്നു
avatar
സ്വന്തം ലേഖകൻ

Published on Sep 11, 2026, 01:08 AM | 1 min read

കൊല്ലം

കൊല്ലം ബൈപാസ് (കാവനാട്)മുതൽ കടമ്പാട്ടുകോണംവരെയുള്ള ഭാഗത്ത്‌ ദേശീയപാത 66ൽ ആറുവരിപ്പാതയ്‌ക്കു മുകളിലൂടെ എട്ടിടത്ത്‌ നടപ്പാലം നിർമിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങി. എൻഎച്ച്‌എഐയുടെയും നിർമാണക്കന്പനിയുടെയും ഉദ്യേഗസ്ഥസംഘം വ്യാഴാഴ്‌ച എട്ടിടത്തും സ്ഥലപരിശോധന നടത്തി ഏറ്റെടുക്കേണ്ട സ്ഥലം നിർണയിച്ചു. ദേശീയപാത നിർമാണക്കന്പനിയുടെ സൂപ്പർവൈസിങ് കന്പനിയായ ഫീഡ്‌ബാക്കിന്റെ എൻജിനിയർ നജുമ, ലേയ്‌സൺ ഓഫീസർ എം കെ റഹ്‌മാൻ, സ്‌പെഷ്യൽ തഹസീൽദാർ സലില, എൻഎച്ച്‌എഐ സർവേയർ ജോഫ്രി മാനുവൽ എന്നിവരാണ്‌ കെട്ടിടങ്ങൾ ഒഴിവാക്കി സ്ഥലനിർണയം നടത്തിയത്‌. ഇതുസംബന്ധിച്ച്‌ സംഘം റിപ്പോർട്ട്‌ കലക്‌ടർക്ക്‌ കൈമാറും. തുടർന്ന്‌ നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കും. ഇരുവശത്തെ സർവീസ്‌ റോഡും കഴിഞ്ഞുള്ള ഭാഗത്ത്‌ യാത്രക്കാർക്ക്‌ ഇറങ്ങാൻ പാകത്തിലാണ്‌ നടപ്പാലത്തിന്റെ രൂപകൽപ്പന. ഇതിനായി നടപ്പാലത്തിന്റെ ഇരുവശത്തുമായി ഒന്നര സെന്റ്‌ വീതമാണ്‌ സ്ഥലം ഏറ്റെടുക്കുക. മങ്ങാട് (ബസ്ബേയ്ക്ക് സമീപം), കൊല്ലം ബൈപാസ് മുള്ളുവിള (ശ്രീനാരായണ പബ്ലിക് സ്കൂളിന്‌ സമീപം), ഉമയനല്ലൂർ (ബസ്ബേയ്ക്ക് സമീപം), കൊട്ടിയം സിതാര ജങ്‌ഷൻ (കിംസ് ആശുപത്രിക്ക് എതിർവശം), ചാത്തന്നൂർ ജങ്‌ഷൻ (ഭാരത് പെട്രോൾ പമ്പിന്‌ സമീപം), ചാത്തന്നൂർ (എസ്ബിഐക്ക് സമീപം), ചാത്തന്നൂർ ശീമാട്ടി ജങ്‌ഷൻ, കല്ലുവാതുക്കൽ (ബസ്ബേയ്ക്ക്‌ സമീപം)എന്നിവിടങ്ങളിലാണ്‌ നടപ്പാലങ്ങൾക്ക് അനുമതി. ആകർഷകമായ വില നൽകി സ്ഥലം ഏറ്റെടുക്കാനാണ് ദേശീയപാത അതോറ്റിയുടെ തീരുമാനം. ദേശീയപാത നിർമാണം ഏറ്റെടുത്തിട്ടുള്ള ശിവാലയ കൺസ്ട്രക്‍ഷന്‍ കമ്പനിയാണ്‌ നടപ്പാലവും നിർമിക്കുക. ​ ചിത്രം: ദേശീയപാത 66ൽ ചാത്തന്നൂരിൽ ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം എൻഎച്ച്‌എ, നിർമാണകികന്പനി ഉദ്യേഗസ്ഥർ പരിശോധിക്കുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home