print edition ടൈറ്റാനിയം ജനറൽ ലേബർ യൂണിയൻ സമ്മേളനം; ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണം

ടൈറ്റാനിയം ജനറൽ ലേബർ യൂണിയൻ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം : മുൻ എൽഡിഎഫ് സർക്കാർ അനുവദിച്ച ബജറ്റ് വിഹിതം പകുതിയായി വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്നും ഖജനാവിന് കോടികൾ നികുതിയിനത്തിൽ നൽകിയ സ്ഥാപനത്തിന്റെ ഉൽപ്പാദനശേഷി പൂർണമായും ഉപയോഗിക്കുന്നതിന് പ്രവർത്തന മൂലധനം അനുവദിക്കണമെന്നും ടൈറ്റാനിയം ജനറൽ ലേബർ യൂണിയൻ (സിഐടിയു) സമ്മേളനം ആവശ്യപ്പെട്ടു. എസ് സുരേഷ് കുമാർ നഗറിൽ (വൈഎംഎ ഹാൾ, ചാക്ക) സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്‌തു. വി കെ പ്രശാന്ത് അധ്യക്ഷനായി. വിരമിച്ച യൂണിയൻ അംഗങ്ങൾക്ക് കടകംപള്ളി സുരേന്ദ്രൻ യാത്രയയപ്പ് നൽകി. വി ശിവൻകുട്ടി മെരിറ്റ് അവാർഡ് വിതരണം ചെയ്‌തു. സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു, സെക്രട്ടറി സി ജയൻബാബു, സി ലെനിൻ, കെ രവീന്ദ്രൻ, ക്ലൈനസ് റൊസാരിയോ, കെ കൃഷ്‌ണകുമാർ, ടി രവീന്ദ്രൻനായർ, എൽ വർഗീസ്, ടി കെ അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി കെ പ്രശാന്ത് (പ്രസിഡന്റ്), എൽ വർഗീസ് (ജനറൽ സെക്രട്ടറി), എ പോൾ ഫെർണാണ്ടസ്, എൽ ജയകുമാർ, ആർ ജയൻ, എ സുധീർ, പി സി അനിൽ, ബി ദീപു, എസ് മേഘ, എൻ എസ് വിജയപ്രസാദ് (വൈസ് പ്രസിഡന്റ്), ആർ ജോയ്, എ ജെ അജീഷ്, സി സുഭാഷ്, ട്രെമി ജോർജ്, ഡബ്ല്യു സീന, എസ് മഹേഷ്, എം അരുൺ (സെക്രട്ടറി), ടി കെ അനീഷ് കുമാർ (ട്രഷറർ).
Caption: ടൈറ്റാനിയം ജനറൽ ലേബർ യൂണിയൻ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു










0 comments