ad
Deshabhimani

പുറമ്പോക്ക് കൈയേറി 
വഴി നിർമിക്കാൻ ശ്രമം

Encroached upon public land

പെരുന്പാവൂര്‍ ഫിഷ് മാര്‍ക്കറ്റ് റോഡില്‍ പുറമ്പോക്ക് സ്ഥലത്തിനോടുചേർന്ന്
വ്യക്തികൾ നടത്തുന്ന നിർമാണപ്രവൃത്തികൾ

വെബ് ഡെസ്ക്

Published on Sep 11, 2026, 01:57 AM | 1 min read

പെരുമ്പാവൂർ


ലക്ഷങ്ങൾ വിലയുള്ള റവന്യുവകുപ്പിന്റെ സ്ഥലം കൈയേറി സ്വകാര്യ വ്യക്തികൾ റോഡ് നിർമിക്കാൻ ശ്രമിക്കുന്നതായി പരാതി. ഫിഷ് മാർക്കറ്റ് റോഡിലെ രണ്ട് കടമുറികൾ റവന്യുവകുപ്പ് പുറമ്പോക്കുഭൂമിയാണെന്ന് കണ്ടെത്തി ഏറ്റെടുത്തിരുന്നു. ഈ കടമുറികൾ കുറച്ചുകാലംമുമ്പ് രാത്രിയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചിലർ പൊളിച്ചുനീക്കി.


കെട്ടിടം പൊളിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി സി ബാബു റവന്യു അധികാരികൾക്കും പൊലീസിലും പരാതി നൽകിയിരുന്നു.


ഇതിൽ രണ്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തിന്റെ ഒരുഭാഗം അതിരുതിരിച്ച് കമ്പിവേലി കെട്ടി അടച്ചു. ഇതിന്‌ പുറകിലുള്ള വ്യാപാരസമുച്ചയത്തിന്റെ ഉടമകളാണ്‌ വഴി നിർമിക്കാനുള്ള നീക്കം നടത്തുന്നതായി ആക്ഷേപമുയരുന്നത്‌.


വ്യാപാരസമുച്ചയത്തിന്റെ വഴി അവസാനിക്കുന്നിടത്ത്‌ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നത്‌ സ്ഥലം കൈയേറി വഴി നിർമിക്കാനുള്ളതിന്റെ മുന്നൊരുക്കമാണെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഇത് തടയാൻ നടപടി സ്വീകരിക്കണമെന്നും റവന്യു ഭൂമി ഇരുവശത്തും അതിരുകെട്ടി തിരിച്ച് സംരക്ഷിക്കണമെന്നും പി സി ബാബു ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home