ദേശീയ പണിമുടക്ക്: ബാങ്ക് ജീവനക്കാര്‍ പ്രകടനം നടത്തി

ദേശീയ ബാങ്ക് പണിമുടക്കിന് മുന്നോടിയായി ബാങ്ക് ജീവനക്കാർ ആലപ്പുഴ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം എഐബിഇഎ സംസ്ഥാന വൈസ്‍പ്രസിഡന്റ് സി അനന്തകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
വെള്ളിയാഴ്‌ച നടക്കുന്ന ദേശീയ ബാങ്ക് പണിമുടക്കിന് മുന്നോടിയായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ നേതൃത്വത്തിൽ ജീവനക്കാര്‍ പ്രകടനം നടത്തി. ആലപ്പുഴ, ചേർത്തല, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു. ആലപ്പുഴ നഗരത്തിൽ കനറ ബാങ്ക് റീജണൽ ഓഫീസിന് മുന്നില്‍ എഐബിഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി അനന്തകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എഐബിഒസി ജില്ലാ പ്രസിഡന്റ് ആർ രജീഷ് കുമാർ, ജില്ലാ സെക്രട്ടറി അച്ചു ശശിധരൻ, എൻസിബിഇ ജില്ലാ സെക്രട്ടറി നീൽ ജോസഫ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ജെ ദേവരാജൻ, ബെഫി സംസ്ഥാന കമ്മിറ്റിയംഗം സി ജയരാജ്, ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, യുഎഫ്ബിയു ജില്ലാ കൺവീനർ ഇ വി പ്രമോദ് എന്നിവർ സംസാരിച്ചു.










0 comments