ad
Deshabhimani

print edition സഹകരിക്കുന്നില്ല; ഇറാനെതിരെ ഐഎഇഎ പ്രമേയം

Iran
വെബ് ഡെസ്ക്

Published on Sep 11, 2026, 02:16 AM | 1 min read

തെഹ്‌റാൻ : ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷക ഏജൻസിയായ ഐഎഇഎ ഇറാനെതിരെ "നിസഹകരണ' കുറ്റമാരോപിച്ച് പ്രമേയം പാസാക്കി. അമേരിക്കയും യൂറോപ്യൻ സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി ചേർന്ന് കൊണ്ടുവന്ന പ്രമേയം യുഎൻ രക്ഷാസമിതിക്ക്‌ വിഷയം കൈമാറാൻ നിർദ്ദേശിക്കുന്നു. 20 വർഷത്തിനിടെ ഇതാദ്യമായാണ് ഐഎഇഎ ബോർഡ് ഇറാനെതിരെ ഇത്തരമൊരു നീക്കം നടത്തുന്നത്.


ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പൽവേട്ടയ്ക്കെതിരെ ഇറാൻ മിസൈലാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ സമ്മർദ്ദ തന്ത്രം. ആണവ നിർവ്യാപന കരാർ പ്രകാരം ഇറാൻ തങ്ങളുടെ ബാധ്യത നിറവേറ്റുന്നില്ലെന്നാണ് പ്രമേയത്തിലെ ആക്ഷേപം. എന്നാൽ, 2025 ജൂണിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാന്റെ പ്രധാന ആണവകേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്‌ഫഹാൻ എന്നിവിടങ്ങളിൽ മാരകമായ വ്യോമാക്രമണം നടത്തിയിരുന്നു. ഈ യുദ്ധാന്തരീക്ഷം കാരണമാണ് അന്താരാഷ്ട്ര പ്രതിനിധികൾക്ക് ആണവകേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയാതെ പോയത്.


ഐഎഇഎയുടെ പ്രമേയം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഇറാൻ അപലപിച്ചു. യുഎസിന്റെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രമേയം പാസാക്കിയതെന്ന് യുഎന്നിലെ ഇറാന്റെ പ്രതിനിധി റെസ നജാഫി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home