ad
Deshabhimani

പ്ലാന്റേഷൻ കോർപ്പറേഷൻ 
 തോട്ടത്തിൽ നായാട്ട് മ്ലാവിറച്ചിയും 
കള്ളത്തോക്കുമായി ഒരാൾ പിടിയിൽ

നായാട്ട് സംഘത്തിൽനിന്നും പിടികൂടിയ മ്ലാവിറച്ചിയും തോക്കും
വെബ് ഡെസ്ക്

Published on Sep 11, 2026, 03:00 AM | 1 min read

രാജപുരം പാണത്തൂർ പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിൽ നായാട്ട്. 40 കിലോയോളം മ്ലാവിറച്ചിയും കള്ളതോക്കുമായി ഒരാൾ പിടിയിലായി. പാണത്തൂർ കാട്ടൂർകൂപ്പിന് സമീപത്തെ പ്ലാന്റേഷൻ കോർപ്പറേഷന്റെ സ്ഥലത്തുവച്ചാണ് നായാട്ട് സംഘത്തെ വനപാലകർ കണ്ടത്‌. പ്രതി എം എച്ച് സിദ്ധിഖിനെ സാഹസികമായാണ്‌ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്‌. മറ്റു പ്രതികളായ എ ടി നൗഫൽ, എം ഇ സുബൈർ എന്നിവർ ഓടി രക്ഷപ്പെട്ടു. അവർക്കായി തിരച്ചിൽ തുടരുന്നു. സിദ്ധിഖിൽനിന്ന് ഒരു തോക്ക്, 40 കിലോ ഇറച്ചി, 2 ടോർച്ച് ലൈറ്റ്, 2 കത്തി എന്നിവ പിടിച്ചെടുത്തു. ഡെപ്യൂട്ടി റെയ്‌ഞ്ച്‌ ഫോറസ്റ്റ് എ പി രാജു, സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ വി വി പ്രകാശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി വിനീത്, ഡി വിമൽ രാജ്, ജി എസ് പ്രവീൺ കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home