ഗോൾ പെയ്തിറങ്ങി; ചാമ്പ്യൻസ് ലീഗിൽ ഗംഭീര തുടക്കമിട്ട് മാഞ്ചസ്റ്ററും ബയേണും

Image Credit : AFP
മാഞ്ചസ്റ്റർ : ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. അസർബൈജാൻ ക്ലബ് സബാഹ് എഫ്‌സിയെ 4-0ന് തകർത്താണ് യുണൈറ്റഡ് യൂറോപ്പിലെ പോരാട്ടത്തിന് വിജയത്തുടക്കമിട്ടത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി മാഞ്ചസ്റ്റർ ആധിപത്യമുറപ്പിച്ചു. മത്തിയസ് കുന്യ (27'), ബ്രൂണോ ഫെർണാണ്ടസ് (42'), ബെഞ്ചമിൻ ഷെഷ്കോ (45') എന്നിവരാണ് യുണൈറ്റഡിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ലിസാൻഡ്രോ മാർട്ടിനെസ് നാലാമത്തെ ഗോളും നേടിയതോടെ മാഞ്ചസ്റ്റർ ജയമുറപ്പിച്ചു. ആദ്യ മിനിറ്റുകളിൽ സബാഹ് പ്രതിരോധത്തോടെ പിടിച്ചുനിന്നെങ്കിലും പതറിപ്പോയി. രണ്ടാം പകുതിയിൽ സബാക്ക് തിരിച്ചുവരാനുള്ള അവസരം നൽകാതെയാണ് മാഞ്ചസ്റ്റർ കളി നിയന്ത്രച്ചത്. അടുത്ത കളിയിൽ മാഞ്ചസ്റ്ററിന് നേരിടാനുള്ളത് അത്‌ലറ്റികോ മാഡ്രിഡിനെയാണ്.
ചാമ്പ്യൻസ് ലീഗിൽ മറ്റൊരു മത്സരത്തിൽ ഗംഭീര തുടക്കം കുറിച്ച് ബയേൺ മ്യൂണിക്ക്. നോർവീജിയൻ ക്ലബ് ബോഡോ-ഗ്ലിംറ്റിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ബയേൺ തുടക്കമിട്ടത്. ആദ്യപകുതിയിൽ മത്സരം ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഒലീസെ ഇരട്ട ഗോളുകളടക്കം ബയേൺ ശക്തമായി തിരിച്ചുവരവ് നടത്തി. ജമാൽ മുസിയാല, ഹാറി കെയ്ൻ, അൽഫോൻസോ ഡേവിസ്, എന്നിവരാണ് ബയേണിനായി 3 ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യാവസാനം പൂർണ ആധിപത്യം ബയേണിനായിരുന്നു.









0 comments