തപാൽ -ആർഎംഎസ് പെൻഷൻകാർ ധർണ നടത്തി

തപാൽ -ആർഎംഎസ് പെൻഷൻകാർ സംഘടിപ്പിച്ച ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി തപാൽ -ആർഎംഎസ് പെൻഷൻകാർ കടവന്ത്രയിലെ സെൻട്രൽ റീജിയൺ പിഎംജി ഓഫീസിനുമുന്നിൽ ധർണ നടത്തി.
കേന്ദ്ര സർക്കാർ പാസാക്കിയ പെൻഷൻ വാലിഡേഷൻ ബിൽ പിൻവലിക്കുക, എട്ടാം ശമ്പള പരിഷ്കരണ കമീഷന്റെ പരിഗണനാ വിഷയത്തിൽ പെൻഷൻകാരെയും ഉൾപ്പെടുത്തുക, അർഹരായ എല്ലാവർക്കും ആർടിപി സർവീസ് പുനഃസ്ഥാപിച്ച് നൽകുക, പെൻഷനുമായി ബന്ധപ്പെട്ട ജോലികൾ സർക്കിൾ ഓഫീസിലേക്ക് മാറ്റാനുള്ള നീക്കം പിൻവലിക്കുക, അർഹമായ എംഎസിപി പ്രൊമോഷൻ എല്ലാവർക്കും അനുവദിക്കുക, സിജിഎച്ച്എസ് സൗകര്യം 10 വർഷത്തിൽ താഴെ സർവീസുള്ളവർക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അരുൺകുമാർ ധർണ ഉദ്ഘാടനംചെയ്തു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് പോത്തൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഒ സി ജോയി, വൈസ് പ്രസിഡന്റ് വി ആർ അനിൽകുമാർ, പി ജനാർദനൻ, പി എസ് രവീന്ദ്രനാഥൻ, വി എ മോഹനൻ, പി എസ് പരമേശ്വരൻ, പി സുകുമാരൻ, കെ രവികുട്ടൻ എന്നിവർ സംസാരിച്ചു.










0 comments