ബാങ്ക് ജീവനക്കാർ പ്രതിഷേധിച്ചു

ബാങ്കിങ് മേഖലയിലെ ഓഫീസർമാരും ജീവനക്കാരും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ
കൊച്ചി
ബാങ്കിങ് മേഖലയിലെ ഓഫീസർമാരും ജീവനക്കാരും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ ധർണ നടത്തി. പഞ്ചദിന ബാങ്കിങ് നടപ്പാക്കാത്ത കേന്ദ്ര സർക്കാരിന്റെയും ഐബിഎയുടെയും നിലപാടിനെതിരെ വെള്ളിയാഴ്ച നടക്കുന്ന പണിമുടക്കിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം.
മറൈൻഡ്രൈവ് എസ്‌ബിഐ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസിന് മുന്നിലായിരുന്നു ധർണ. യുഎഫ്ബിയു ജില്ലാ കൺവീനർ പി ആർ സുരേഷ്, എഐബിഇഎ ജില്ലാ പ്രസിഡന്റ് മനു ശങ്കർ, എഐബിഒസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എൻ സജീവ്, സിബിഇ ജില്ലാ സെക്രട്ടറി ജെ സി ജിതിൻ, ബെഫി ജില്ലാ പ്രസിഡന്റ് കെ പി സുശീൽകുമാർ, പി എൻ ഐ പ്രഭു എന്നിവർ സംസാരിച്ചു.
സമരത്തിൽ ഉന്നയിക്കുന്ന വിഷയത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ 28, 29, 30 തീയതികളിൽ പണിമുടക്കും ഒക്‌ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments