ad
Deshabhimani

കാഞ്ഞങ്ങാട് മണ്ഡലം വികസന പദ്ധതികള്‍ വിലയിരുത്തി

ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ചേർന്ന അവലോകന യോഗം
വെബ് ഡെസ്ക്

Published on Sep 11, 2026, 03:00 AM | 2 min read

​​കാസർകോട്‌ കാഞ്ഞങ്ങാട് മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികളുടെ നിര്‍വഹണം വേഗത്തിലാക്കുന്നതിന്‌ കലക്ടറേറ്റിൽ അവലോകന യോഗം ചേര്‍ന്നു. പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന്‌ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ പറഞ്ഞു. കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷനായി. ​ മടിക്കൈയിലെ സുബ്രഹ്‌മണ്യന്‍ തിരുമുമ്പ് സാംസ്‌കാരിക സമുച്ചയം, കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍, ദേശീയ പൈതൃക ഇടനാഴി, വെള്ളിക്കോത്ത് വിദ്വാന്‍ പി. കേളുനായര്‍ ദേശീയ സാംസ്‌കാരിക കേന്ദ്രം എന്നിവയുടെ നിര്‍മാണ പുരോഗതിയും മണ്ഡലത്തിലെ മറ്റ് പ്രധാന ടൂറിസം പദ്ധതികളുടെ ഘടനയും ചര്‍ച്ച ചെയ്തു. പദ്ധതികളുടെ തുടര്‍നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും എൻജിനീയര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ​ സുബ്രഹ്‌മണ്യന്‍ തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിന്റെ പരിപാലനം, സെക്യൂരിറ്റി നിയമനം, സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാൻ കലക്ടര്‍ കെഎസ്എഫ്ഡിസിയ്ക്ക് നിര്‍ദേശം നല്‍കി. വെള്ളിക്കോത്ത് വിദ്വാന്‍ പി. കേളുനായര്‍ ദേശീയ സാംസ്‌കാരിക കേന്ദ്രം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ജില്ലാപഞ്ചായത്ത്, കലക്ടര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍, വെള്ളിക്കോത്ത് സ്‌കൂള്‍ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മറ്റി രൂപീകരിച്ച് തീരുമാനങ്ങള്‍ എടുക്കും. കാഞ്ഞങ്ങാട് ടൗണ്‍സ്‌ക്വയര്‍ പ്രവൃത്തി 85 ശതമാനം പൂര്‍ത്തിയായതായി ടൂറിസം ഡെപ്യൂട്ടിഡയറക്ടര്‍ അറിയിച്ചു. സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാന്‍ തയ്യാറാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ദേശീയ പൈതൃക ഇടനാഴിയുടെ പ്രൊജക്ട് സംബന്ധിച്ച് ഡിപിആര്‍ സമര്‍പ്പിക്കാനായി വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമാണ്. ഡിപിആര്‍ തയ്യാറാക്കാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിക്കും. മഞ്ഞംപൊതിക്കുന്ന് പ്രവൃത്തി 75 ശതമാനം പൂര്‍ത്തിയായതാതി ഏജന്‍സി അറിയിച്ചു. പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയാകുമ്പോള്‍ ടെണ്ടര്‍ വിളിക്കാന്‍ കലക്ടര്‍ ഡിടിപിസിയോട് നിര്‍ദേശിച്ചു. റാണിപുരം ടൂറിസം കേന്ദ്രത്തിലെ പ്രവൃത്തികള്‍ പൂര്‍ത്തിയായെന്നും ഉദ്ഘാടന സജ്ജമാണെന്നും ഡിടിപിസി സെക്രട്ടറി അറിയിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി വി രമേശന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എ ലത, പി രഘുനാഥ്, വി പ്രകാശന്‍, എല്‍എസ്ജിഡി ജെഡി ഇന്‍ ചാര്‍ജ് കെ വി ഹരിദാസ്, ഡിഡി ടൂറിസം നസീബ് എംഎ, പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എൻജിനീയര്‍ രവി കുമാര്‍, കാഞ്ഞങ്ങാട് ടൗണ്‍ പ്ലാനര്‍ എസ് നിധിന്‍കുമാര്‍, ഡിടിപിസി സെക്രട്ടറി ജിജേഷ്‌കുമാര്‍ ജെ കെ, നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ പി രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home