ad
Deshabhimani

ഫോർട്ട് കൊച്ചി ബസ്-സ്റ്റാൻഡ്‌ 
നവീകരണം: ഇടപെടാതെ നഗരസഭ ​

fortkochi bus stand

ശോച്യാവസ്ഥയിലായ ഫോര്‍ട്ടുകൊച്ചി ബസ്--സ്റ്റാൻഡ്‌

വെബ് ഡെസ്ക്

Published on Sep 11, 2026, 03:05 AM | 1 min read

മട്ടാഞ്ചേരി


ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ കൊച്ചി നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.


ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡ് നവീകരണത്തിനായി 15 ലക്ഷം രൂപ വകയിരുത്തി ഭരണാനുമതി നൽകിയിട്ടും ടെൻഡര്‍ നടപടികളിലേക്ക്‌ കടക്കുന്നില്ല. രാത്രിയായാൽ വെളിച്ചമില്ലാത്തതും ശുചിമുറി സൗകര്യങ്ങളില്ലാത്തതുമായ ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡിന്റെ അവസ്ഥ ദയനീയമാണ്.


യാത്രക്കാർക്കായി നിർമിച്ച കാത്തിരിപ്പുകേന്ദ്രം ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് ഇടമായി മാറിയ സാഹചര്യമാണ്‌. ബസുകൾ റോഡിൽ നിർത്തിയിടുന്നതുമൂലം കടുത്ത ഗതാഗതക്കുരുക്കാണ് പ്രദേശത്തുണ്ടാകുന്നത്‌. ദിവസേന നൂറുകണക്കിന് വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികള്‍ എത്തുന്ന മേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ അധികൃതര്‍ തയ്യാറാകാത്തത് വലിയ പ്രതിഷേധമുയർത്തുന്നുണ്ട്‌. ഭരണാനുമതി ലഭിച്ച പദ്ധതികൾ ഉടൻ നടപ്പാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home