ad
Deshabhimani

ഉപതെരഞ്ഞെടുപ്പ്

എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷി 
നാമനിർദേശപത്രിക നൽകി

LDF Candidate

പാറക്കടവ് പഞ്ചായത്ത് പുളിയനം തെക്ക് നാലാംവാർഡിലേക്ക് നടക്കുന്ന 
ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷി 
നാമനിർദേശപത്രിക നൽകുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 02:26 AM | 1 min read

നെടുമ്പാശേരി


പാറക്കടവ് പഞ്ചായത്ത് പുളിയനം തെക്ക് നാലാംവാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി സുഗന്ധി ജോഷി നാമനിർദേശപത്രിക നൽകി. രാവിലെ പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തി സഹവരണാധികാരി പാറക്കടവ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അസർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.


സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ്, പാറക്കടവ് ലോക്കൽ സെക്രട്ടറി ജിബിൻ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ എസ് നാരായണൻ, പഞ്ചായത്ത് പ്രതിപക്ഷനേതാവ് സംഗീത സുരേന്ദ്രൻ, സിപിഐ പാറക്കടവ് ലോക്കൽ സെക്രട്ടറി പി പി സണ്ണി, ജനതാദൾ എസ് നേതാവ് പീറ്റർ പറപ്പിള്ളി, സിപിഐ എം ഏരിയ കമ്മിറ്റി അംഗം ജിഷ ശ്യാം, പി ആർ രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.


വട്ടപ്പറമ്പ് ഗ്രാമീണ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായ സുഗന്ധി ജോഷി ബികോം ബിരുദധാരിയും സാമൂഹ്യപ്രവർത്തനങ്ങളിലും മികവുതെളിയിച്ചിട്ടുള്ളയാളുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home