കാലടി കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

കാലടി കവലയിലെ ഗതാഗതക്കുരുക്ക്
പെരുമ്പാവൂർ
കാലടി കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ആലുവ–മൂന്നാർ റോഡ്, എംസി റോഡുകളുടെ സംഗമസ്ഥാനമായ കാലടി കവലയിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുടുങ്ങുന്നത്. എംഎൽഎയും എംപിയും പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ പ്രശ്‌നം പരിഹരിക്കാത്തതിൽ വലിയ പ്രതിഷേധത്തിലാണ് ജനങ്ങൾ.
ഇവിടെ ട്രാഫിക് സിഗ്നൽ സംവിധാനം രാവിലെ 7.30 മുതലാണ് ആരംഭിച്ചിരുന്നത്. അതുവരെ വാഹനങ്ങൾ നിയന്ത്രണമില്ലാതെ പോകുന്നത് ഗാതഗതക്കുരുക്ക് വർധിപ്പിച്ചിരുന്നു. സിഗ്നൽ രാവിലെ ആറുമുതൽ ആരംഭിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്ന് സമയക്രമത്തിൽ മാറ്റം വരുത്തി.
ഔഷധി കവല, യൂണിയൻ ബാങ്ക് കവല, ബഥേൽക്കോ പള്ളി ഭാഗത്തും സീമാസ് തുണിക്കട മുതൽ പാലക്കാട്ടുതാഴം പാലംവരെയും എല്ലാസമയത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ട്രാഫിക് പൊലീസ് എത്തുംവരെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നതും കുരുക്കിന് കാരണമാകുന്നു. ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസ് ഇല്ലാത്തതും സ്ഥിതി വഷളാക്കുന്നു. ട്രാഫിക് വാർഡൻമാരുടെ സേവനവും പല റോഡുകളിലും ഇല്ല. നഗരത്തിലെ പ്രധാന റോഡുകളിലും സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം പാർക്ക് ചെയ്യുന്നത് കാൽനടയാത്രയും ദുസ്സഹമാക്കുന്നു. പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.










0 comments