കാഞ്ഞൂരിൽ വെള്ളക്ഷാമം; കൃഷി ഉണങ്ങുന്നു

തിരുവലംചുഴി ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നല്‍കുന്നു
കാലടി
തിരുവലംചുഴി ലിഫ്റ്റ് ഇറിഗേഷനിൽ പമ്പിങ് നിലച്ചതോടെ കാഞ്ഞൂർ പഞ്ചായത്തിൽ വെള്ളക്ഷാമം. വെള്ളമില്ലാത്തതിനാൽ കൃഷി ഉണങ്ങുന്നുവെന്നും പരാതിയുണ്ട്.
ഇറിഗേഷൻ അതിവേഗത്തിൽ പ്രവർത്തനക്ഷമമാക്കണമെന്നും പമ്പിങ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കർഷകസംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി കാലടി ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ, മൈനർ ഇറിഗേഷൻ സെക്‌ഷൻ ഇലക്‌ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്ക് നിവേദനം നൽകി. കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി പി ബി അലി, എം ജി ഗോപിനാഥ്, പി എസ് മോഹനൻ എന്നിവരാണ് നിവേദനം നൽകിയത്. പാറപ്പുറം മേഖലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമാണ്.










0 comments