ad
Deshabhimani

മാനസികാരോഗ്യ അവബോധം സെഹർ ഹാഷ്മിയുടെ സംവാദ യാത്ര പര്യടനം തുടങ്ങി

സെഹർ ഹാഷ്മിയെ മുന്നാട് പീപ്പിൾസ് കോളേജിൽ സ്വീകരിച്ചപ്പോൾ​
വെബ് ഡെസ്ക്

Published on Sep 11, 2026, 03:00 AM | 2 min read

മുന്നാട്/പിലിക്കോട്‌ യുവാക്കളിലെ മാനസിക സമ്മർദ്ദത്തെ എങ്ങനെ അതിജീവിക്കാമെന്ന്‌ സ്വാനുഭവത്തിലൂടെ തിരിച്ചറിഞ്ഞ സെഹർ ഹാഷ്മി മാനസികാരോഗ്യം സംബന്ധിച്ച സംവാദത്തിനായി സംഘടിപ്പിച്ച ദേശീയ സംവാദയാത്ര സംസ്ഥാനത്ത് പര്യടനം തുടങ്ങി. കാസർകോട്‌ ജില്ലയിൽ മുന്നാട് പീപ്പിൾസ് കോളേജ്‌, പിലിക്കോട് സി കൃഷ്ണൻ നായർ സ്മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ യാത്രക്ക് സ്വീകരണം നൽകി. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിലൂടെ യുവതയുടെ മുന്നിൽ പ്രതീക്ഷയുടെ വെളിച്ചം പടർത്താനാണ്‌ ‘ബിയോണ്ട് ദഹൊറൈസൺ എ റെഡ് ഫോർ’ എന്ന പേരിലുള്ള സെഹർ ഹാഷ്മിയുടെ ബുളറ്റ് യാത്ര പര്യടനം നടത്തുന്നത്‌. അഞ്ചംഗ സംഘമാണ് യാത്രയിലുള്ളത്. ഷമീറ അഷ്റഫ്, ഫർഹദ് ഖാൻ, സണ്ണി ലൊഖൊവ്, ഫർത്ത അമിത്ത്, രാകേഷ് എന്നിവരാണ് ഒപ്പമുള്ളവർ. തന്റെ ജീവിതത്തിലുണ്ടായ കയ്‌പേറിയ അനുഭവങ്ങൾ സെഹർ വിദ്യാർഥികളുമായി പങ്കുവച്ചു. സ്നേഹം, കുടുംബബന്ധങ്ങൾ, കൂട്ടായ്മ എന്നിവ മനുഷ്യന്റെ വൈകാരിക ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അവർ വിവരിച്ചു. മാനസികാരോഗ്യപ്രശ്നങ്ങളെ സഹാനുഭൂതിയോടെ സമീപിക്കേണ്ടതിന്റെ ആവശ്യകത അവർ വ്യക്തമാക്കി. ​ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് കേരളത്തിൽ സംവാദ യാത്രയ്ക്ക് സ്വീകരണമൊരുക്കുന്നത്. മുന്നാട് പീപ്പിൾസ് കോളജിൽ പ്രിൻസിപ്പൽ ഡോ. സി കെ ലൂക്കോസ് അധ്യക്ഷനായി. പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. സി രാമചന്ദ്രൻ, എം അനന്തൻ, ഇ കെ രാജേഷ്, കെ രതീഷ്, മനീഷ് തൃക്കരിപ്പൂർ, സുരേഷ് പയ്യങ്ങാനം എന്നിവർ സംസാരിച്ചു. പരിഷത്ത് ജില്ല പ്രസിഡന്റ്‌ കെ ബാലകൃഷ്ണൻ സ്വാഗതവും നിദ നന്ദിയും പറഞ്ഞു. പിലിക്കോട് സി കൃഷ്ണൻ നായർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രശാന്ത് പുത്തിലോട്ട് അധ്യക്ഷനായി. പ്രിൻസിപ്പൽ ടി വി സുചിത്ര, പ്രധാനാധ്യാപിക സി കെ ചിത്ര, ടി വി ശ്രീധരൻ, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എം കെ ഹരിദാസ്, ഡോ. എം വി ഗംഗാധരൻ, എം ദിവാകരൻ, പി പി രാജൻ, കൊടക്കാട്, നാരായണൻ, എം കെ സുകുമാരൻ ഈയ്യക്കാട്, പാട്ടത്തിൽ രാമചന്ദ്രൻ, പ്രദീപ് കൊടക്കാട്, മനീഷ് തൃക്കരിപ്പൂർ, കെ വി ദാമോദരൻ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിൽനിന്ന് ആരംഭിച്ച യാത്ര വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഒക്ടോബർ 25ന് ഡൽഹിയിൽ തിരിച്ചെത്തും. യാത്ര വെള്ളിയാഴ്‌ച കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. യാത്ര 18 വരെ കേരളത്തിലുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home