പാനൽ ബോർഡുകൾ തകരാറിലായി; നഗരഭരണാധികാരികൾ തിരിഞ്ഞുനോക്കുന്നില്ല

നഗരസഭ പച്ചക്കറി മാർക്കറ്റ് വ്യാപാരസമുച്ചയത്തിൽ വൈദ്യുതി പാനൽ ബോർഡുകൾ തകരാറിലായ നിലയിൽ
പെരുമ്പാവൂർ
നഗരസഭ പച്ചക്കറി മാർക്കറ്റ് വ്യാപാര സമുച്ചയത്തിലെ വൈദ്യുതി പാനൽ ബോർഡുകൾ തകരാറിലായി മാസങ്ങൾ പിന്നിട്ടിട്ടും മുനിസിപ്പൽ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
ലക്ഷങ്ങൾ അഡ്വാൻസും പ്രതിമാസ വാടകയും നൽകി മുറികൾ വാടകയ്ക്ക് എടുത്തവർക്ക് തുറക്കാൻ സാധിക്കുന്നില്ല. ഒഴിഞ്ഞുകിടക്കുന്ന പല മുറികളും വൈദ്യുതി ഇല്ലാത്തതിനാൽ ആരും എടുക്കാൻ തയ്യാറാകുന്നില്ല. ഇതുമൂലം നഗരസഭയ്ക്ക് വാടക ഇനത്തിൽ ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്. പാനൽ ബോർഡ് നന്നാക്കി പുനഃസ്ഥാപിക്കാൻ നഗരസഭ ഭരണാധികാരികൾ തയ്യാറാകാത്തതിൽ വ്യാപാരികൾക്കിടയിൽ ശക്തമായ പ്രതിഷേധമാണുള്ളത്.
അഡ്വാൻസ് നൽകിയ തുക തിരികെ ലഭിക്കുന്നതിനായി വ്യാപാരികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. മീറ്ററുകൾ ഉൾപ്പെടെ വയറിങ് സാമഗ്രികൾ പലതും മോഷണം പോയിട്ടുമുണ്ട്. അതേസമയം പച്ചക്കറിച്ചന്തയിലെ വ്യാപാരികൾ കടയുടെ മുൻവശത്ത് സ്ഥാപിച്ച തണൽപ്പന്തൽ അനധികൃത കൈയേറ്റമാണെന്ന് കുറ്റപത്രം നൽകി പൊലീസിന്റെ സഹായത്തോടെ പൊളിച്ചുനീക്കി. വൈദ്യുതിയുടെ കാര്യത്തിൽ എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.










0 comments