ad
Deshabhimani

print edition സമഗ്രശിക്ഷാ കേരളയെ തകർക്കരുത്: കെഎസ്ടിഎ

samagra shiksha kerala
വെബ് ഡെസ്ക്

Published on Sep 11, 2026, 01:08 AM | 1 min read

തിരുവനന്തപുരം : കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലേക്ക്‌ ഉയർത്തിയതിനുപിന്നിൽ പ്രവർത്തിച്ച സമഗ്രശിക്ഷാ കേരളയെ തകർക്കരുതെന്ന്‌ കെഎസ്ടിഎ. കേന്ദ്രസർക്കാർ രാഷ്ട്രീയ പകപോക്കലിനായി ഫണ്ടുകൾ തടഞ്ഞപ്പോഴും എസ്‌എസ്‌കെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ എൽഡിഎഫ്‌ സർക്കാർ ശ്രമിച്ചിരുന്നു. ഭരണമാറ്റത്തിൽ എസ്‌എസ്‌കെ സംവിധാനം പൂർണമായും അവതാളത്തിലായി. ട്രയിനർമാർ വിദ്യാലയങ്ങളിലേക്ക് തിരിച്ചുപോയതോടെ ബിആർസികൾ അനാഥമായി. പരിമിതമായ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ക്ലസ്റ്റർ കോഓർഡിനേറ്റർമാരെ പിരിച്ചുവിട്ടു. പുതിയ നിയമനത്തിന് നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവുവരുത്തി അപേക്ഷ സ്വീകരിച്ചെങ്കിലും തമ്മിലടിയിൽ നടപടികൾ നീളുന്നു. ഇത്തരം നിലപാടുകൾ സർക്കാർ ഇടപെട്ട്‌ തിരുത്തണം. എസ്‌എസ്‌കെയെ ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നും കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എ കെ ബീനയും ജനറൽ സെക്രട്ടറി ടി കെ എ ഷാഫിയും പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home