print edition കുസാറ്റ് രജിസ്ട്രാറുടെ ഡെപ്യൂട്ടേഷൻ റദ്ദാക്കി

തിരുവനന്തപുരം : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഡോ. എ യു അരുണിന്റെ ഡെപ്യൂട്ടേഷൻ റദ്ദാക്കി ചാൻസലറായ ഗവർണറുടെ ഉത്തരവ്. സർവകലാശാല ഭരണത്തെ അനിശ്ചിതത്വത്തിലാക്കുന്നതാണ് ഗവർണറുടെ ഉത്തരവ്.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പ്രൊഫസറായ അരുണിനെ ഉടനടി മാറ്റാനാണ് നിർദേശം. പുതിയ രജിസ്ട്രാറെ നിയമിക്കാനായി സർവകലാശാല ആക്ട് പ്രകാരമുള്ള നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പകരം, മറ്റൊരാളെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. കുസാറ്റിന് പിന്നാലെ കേരള, എംജി സർവകലാശാലകളിലെ പരീക്ഷാ കൺട്രോളർമാരുടെയും ഡെപ്യൂട്ടേഷൻ റദ്ദാക്കുമെന്നാണ് സൂചന.
സർവകലാശാലകളിൽ തങ്ങൾക്ക് താൽപ്പര്യമുള്ളവരെ നിയമിക്കാൻ വൈസ് ചാൻസലർമാർക്ക് വഴി തുറന്നുകൊടുക്കുകയാണ് ലക്ഷ്യമിടുന്നത്.
സംഘപരിവാർ അനുകൂലികളെ നിയമിക്കുന്നതിൽ സർക്കാരിന്റെ ഒത്താശയുമുണ്ട്. നാല് വർഷത്തേക്ക് നടത്തിയ നിയമനങ്ങൾ ഒറ്റയടിക്ക് റദ്ദാക്കുന്നത് സർവകലാശാലകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. സ്ഥിര നിയമനത്തിനുപകരം ഡെപ്യൂട്ടേഷനെ ആശ്രയിക്കുകയും പിന്നീട് രാഷ്ട്രീയ സമവാക്യം മാറുമ്പോൾ മാറ്റുകകയും ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുമെന്ന ആശങ്കയും വിദ്യാഭ്യാസ വിദഗ്‌ധർ ഉയർത്തുന്നു.










0 comments