കർഷകസംഘം സംസ്ഥാന സമ്മേളന ഫണ്ട് ഏറ്റുവാങ്ങി

കർഷകസംഘം ചാരുംമൂട് ഏരിയ കമ്മിറ്റി സമാഹരിച്ച സംസ്ഥാന സമ്മേളന ഫണ്ട് സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഏരിയ സെക്രട്ടറി ആർ ശശികുമാറിൽനിന്ന് ഏറ്റുവാങ്ങുന്നു
ചാരുംമൂട്
കർഷകസംഘം സംസ്ഥാന സമ്മേളനത്തിനുള്ള ഫണ്ട് ചാരുംമൂട് ഏരിയ കമ്മിറ്റി കൈമാറി. ഏരിയ സെക്രട്ടറി ആർ ശശികുമാറിൽനിന്ന് സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ, സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷേഖ് പി ഹാരീസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, കർഷകസംഘം ഏരിയ പ്രസിഡന്റ് എസ് രാമകൃഷ്‌ണൻ, ജില്ലാ കമ്മിറ്റി അംഗം എൽ പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.









0 comments