സംസ്ഥാന സ്കൂൾ കായികമേള
സ്വർണക്കപ്പിന് ജില്ലയിൽ സ്വീകരണം

സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വർണക്കപ്പിന് തൃശൂരിൽ നൽകിയ സ്വീകരണം
തൃശൂർ
കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ 117.5 പവൻ തൂക്കം വരുന്ന ചീഫ് മിനിസ്റ്റേഴ്സ് സ്വർണക്കപ്പിന് തൃശൂരിൽ സ്വീകരണം നൽകി. ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ വിദ്യാർഥികളും അധ്യാപക സംഘടനാ ഭാരവാഹികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. എംഎൽഎമാരായ കെ രാജൻ, രാജൻ ജെ പല്ലൻ, മേയർ നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി ഷൈല, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിത്ത് ജോൺ, ജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ജോഫി സി മഞ്ഞളി, മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക ഡോ. കെ പി ബിന്ദു എന്നിവർ ചേർന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങി. ഹോളി ഫാമിലി സ്കൂൾ വിദ്യാർഥികളുടെ ബാൻഡ് മേളത്തിന്റെ അകന്പടിയിൽ എസ്‌പിസി, ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്, എൻസിസി, എൻഎസ്എസ് എന്നിവ ഉൾപ്പെടെ മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.









0 comments