Deshabhimani

കലോത്സവ വേദിയിൽ മുളയാണ്‌ താരം

.
avatar
കെ എ നിധിൻ നാഥ്‌

Published on Jan 08, 2026, 01:10 AM | 1 min read

തൃശൂർ

പൂർണമായും ഹരിത ചട്ടം പാലിച്ച്‌ നടത്തുന്ന സംസ്ഥാന സ്‌കൂ.ൾ കലോത്സവത്തിൽ ‘മുള’യാണ്‌ താരം. വേദിയിൽ ചെസ്റ്റ്‌ നന്പർ പ്രദർശിപ്പിക്കുന്ന സ്റ്റാൻഡ്‌ മുതൽ വേദിയിലെത്താനുള്ള ക്രമം തീരുമാനിക്കാനുള്ള നറുക്ക്‌ വരെ ഒരുങ്ങുന്നത്‌ മുളയിലാണ്‌. വേദിയിൽ ചെസ്റ്റ്‌ നമ്പർ കർട്ടനിൽ കുത്തി വെക്കുകയാണ്‌ പണ്ട്‌ ചെയ്‌തിരുന്നത്‌. അതിനു പകരം മുള കൊണ്ടുള്ള സ്റ്റാൻഡ്‌ ഒരുക്കി അതിലാണ്‌ ചെസ്റ്റ്‌ നന്പർ പ്രദർശിപ്പിക്കുക. മത്സരാർഥികൾക്കുള്ള അവതരണക്രമം തീരുമാനിക്കാനുള്ള നറുക്ക്‌, അത്‌ ഇടുന്ന പാത്രവും നിർമിക്കുന്നത്‌ മുളയിൽ തന്നെയാണ്‌. മുള വട്ടത്തിൽ മുറിച്ചാണ്‌ നറുക്ക്‌ നിർമിക്കുന്നത്‌. സാധാരണ മുളയ്‌ക്ക്‌ വണ്ണം കുറവായതിനാൽ വലിയ പൊള്ള മുള ഉപയോഗിച്ചാണ്‌ നറുക്ക്‌ ഇടാനുള്ള പാത്രം ഒരുക്കുന്നത്‌. ചെറിയ മുളയായാൽ പാത്രത്തിൽ കൈയിട്ട്‌ നറുക്ക്‌ എടുക്കാൻ പ്രയാസമാണ്‌. ഇതിനായി പൊന്നാന്നി ഭാഗത്ത് കടൽ തീരത്തിനോട്‌ ചേർന്നുള്ള പ്രദേശത്തെ മുളയാണ്‌ ഉപയോഗിക്കുന്നത്‌. അടിയിൽ കട്ടിയുള്ള മുള മുറിച്ചാണ്‌ പാത്രം ഒരുക്കുന്നത്‌. കണ്ടശാങ്കടവ്‌ സ്വദേശി എം കെ വിജയനാണ്‌ മുള കൊണ്ട്‌ ഇവ ഒരുക്കുന്നുത്‌. 10 അടി, 12 അടി, 20 അടി വലുപ്പമുള്ള മുളകളാണ്‌ ഇതിനായി ഉപയോഗിച്ചിട്ടുള്ളത്‌. 25 വേദികളിലേക്കായി ഒന്ന്‌ വീതം സ്റ്റാൻഡും ഒരു വേദിയിലേക്ക്‌ 30 വീതം നറുക്കും അതിനുള്ള പാത്രവുമാണ്‌ നിർമിക്കുന്നത്‌. ഇതിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്‌. കലോത്സവം പൂർണമായും ഹരിത ചട്ടം പാലിച്ച്‌ നടത്തുന്നതിന്റെ ഭാഗമായാണ്‌ മുള ഉപയോഗിച്ച്‌ ഇവ ഒരുക്കിയത്‌. കലോത്സവം നടക്കുമ്പോൾ സ്‌റ്റേജിൽ ഇരിക്കുന്നവർ സ്റ്റീൽ ബോട്ടിലിലാണ്‌ വെള്ളം നൽകുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home