Deshabhimani

സഹോദയ അരങ്ങുത്സവത്തിൽ 
വിജയക്കുതിപ്പുമായി ദേവമാത

ബാൻഡ് സെറ്റ് ഒന്നാം സ്ഥാനം: കാറ്റഗറി ജനറൽ ദേവമാത സ്കൂൾ, തൃശൂർ
വെബ് ഡെസ്ക്

Published on Oct 16, 2026, 12:22 AM | 1 min read

​ചെറുതുരുത്തി

ആറ്റൂർ അറഫ സ്കൂളിൽ നടക്കുന്ന സഹോദയ ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 539 പോയിന്റുമായി തൃശൂർ ദേവമാതാ പബ്ലിക് സ്കൂൾ മുന്നിട്ടുനിൽക്കുന്നു. 87 ഇനങ്ങൾ പൂർത്തിയായപ്പോൾ 539 പോയിന്റുമായി ദേവമാത പബ്ലിക് സ്കൂൾ കുതിപ്പ്‌ തുടരുന്നു. 487 പോയിന്റുമായി ചിറ്റിലപ്പിള്ളി ഐഎസ് സ്കൂൾ രണ്ടാം സ്ഥാനത്തും 478 പോയിന്റുമായി തൃശൂർ നിർമല മാതാ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനത്തും തുടരുന്നു. 477 പോയിന്റ് വീതം നേടി പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിറും കോലഴി ചിന്മയ വിദ്യാലയവും തൊട്ടു പിറകിൽ ഉണ്ട്. കഴിഞ്ഞ 10 തവണയും ജില്ലാ സഹോദയ ചാമ്പ്യൻഷിപ് സ്വന്തമാക്കിയ തൃശൂർ ദേവമാതാ പബ്ലിക് സ്കൂൾ പതിനൊന്നാം കിരീടം ലക്ഷ്യമിട്ടുള്ള മുന്നേറ്റമാണ്. കലോത്സവത്തിന്റെ സമാപന സമ്മേളനം 16ന്‌ വൈകിട്ട് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ ഉദ്ഘാടനം ചെയ്യും. സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാബ അധ്യക്ഷയാവും . ബീഗം സിത്താര മുഖ്യാതിഥിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home